Film News

ആസിഫ് അലി മാത്രമല്ല മാരുതി 800ഉം പ്രധാന റോളില്‍; 'മഹേഷും മാരുതിയും' ഷൂട്ടിങ്ങ് ഉടന്‍

സംസ്ഥാനത്ത് തിയറ്റര്‍ തുറക്കുന്നതോടെ ഏറ്റവും കൂടുതല്‍ റിലീസുകളുണ്ടാവുക നടന്‍ ആസിഫ് അലിക്കായിരിക്കും. കുറ്റവും ശിക്ഷയും, കൊത്ത്, കുഞ്ഞെല്‍ദോ, എല്ലാം ശരിയാവും എന്നീ ചിത്രങ്ങളാണ് ആസിഫ് അലിയുടെതായി റിലീസ് ചെയ്യാനിരിക്കുന്നത്. അതിന് പുറമെ ആസിഫിന്റെ പുതിയ ചിത്രമായ ' മഹേഷും മാരുതിയും' ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ മാരുതി 800ഉം പ്രധാന റേളിലെത്തുണ്ട്. മഹേഷിന്റെയും അയാളുടെ മാരുതി കാറിനെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ചെറുപ്പം മുതലെ തന്റെ അച്ഛന്റെ മാരുതി കാറിനോടുള്ള മഹേഷിന്റെ അടുപ്പവും പിന്നീട് ജീവിതത്തില്‍ ഒരു പെണ്‍കുട്ടി വരുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

മഹേഷും മാരുതിയും ഡിസംബറിലാണ് ഷൂട്ടിങ്ങ് ആരംഭിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാനിരുന്നെങ്കിലും കൊവിഡ് വ്യാപനത്താല്‍ മാറ്റിവെക്കുകയായിരുന്നുവെന്ന് നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു അറിയിച്ചു. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് ആസിഫ് അലിയുടെ നായികയായി എത്തുന്നത്.

മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗിന് ശേഷം സേതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മഹേഷും മാരുതിയും. അതേസമയം ആസിഫ് അലി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യര്‍, ജിസ് ജോയി ചിത്രം എന്നിവയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി.

'സിനിമക്കുള്ളിലെ ആരും പറയാൻ ധൈര്യപ്പെടാത്ത സത്യങ്ങൾ; പ്രേക്ഷക ശ്രദ്ധ നേടി മോളിവുഡ് ടൈംസ്

ദീപ ടീച്ചറായി നിഖില വിമൽ! 'അനന്തൻ കാട്' പുതിയ ക്യാരക്ടർ പോസ്റ്റർ

ഔചിത്യമില്ലാത്ത ക്യാമറകളോട്

എന്താണ് ഷിഗെല്ല രോഗം? ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എങ്ങനെ?

രാസലഹരിയും 'തൂഫാനാകുന്ന' പല്ലുകളും

SCROLL FOR NEXT