Film News

2K കിഡ്സിന്‍റെ ഗൗതം വാസുദേവ് മേനോനാണ് നീ എന്നായിരുന്നു ആ സംവിധായകനെ കളിയാക്കിക്കൊണ്ടിരുന്നത്: അശ്വിന്‍ ജോസ്

ടു കെ കിഡ്സിന്റെ ​ഗൗതം വാസുദേവ് മേനോൻ എന്നായിരുന്നു സംവിധായകൻ നഹാസ് ഹിദായത്തിനെ കൂട്ടുകാർക്കിടയിൽ തങ്ങൾ കളിയാക്കിയിരുന്നത് എന്ന് നടനും തിരക്കഥാകൃത്തുമായ അശ്വിൻ ജോസ്. കൊവിഡ് സമയത്ത്, സിനിമയൊന്നും അടുത്ത കാലത്ത് ചെയ്യാൻ സാധിക്കില്ല എന്ന് കൃത്യമായ ബോധ്യമുള്ള സമയത്തായിരുന്നു നഹാസ് കളർ പടം എന്ന ഷോട്ട് ഫിലിമുമായി വരുന്നതെന്നും അങ്ങനെയാണ് അത് ചെയ്യാൻ തയ്യാറാവുന്നതെന്നും അശ്വിൻ ജോസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അശ്വിൻ ജോസിന്റെ വാക്കുകൾ

കളർപടം ഷോട്ട്ഫിലിം ചെയ്യുന്നതിന് മുമ്പ് 14 ഡേയ്സ് ഓഫ് ലവ് എന്നൊരു പരിപാടി നഹാസ് ചെയ്തിരുന്നു, ഉണ്ണി ലാലുവിനെ വച്ച്. ഞങ്ങൾ സുഹൃത്തുക്കൾക്കിടിയിൽ കളിയാക്കുമായിരുന്നു, ടു കെ കിഡ്സിന്റെ ​ഗൗതം വാസുദേവ് മേനോനാണ് നീ എന്നൊക്കെ പറഞ്ഞ്. അങ്ങനെ ഇരിക്കുമ്പോൾ അവൻ പെട്ടന്ന് ഒരു ദിവസം വിളിക്കുന്നു, അളിയാ, ഒരു പരിപാടിയുണ്ട, നമുക്ക് പിടിക്കാം എന്നൊക്കെ പറഞ്ഞ്. ഞാനും ഓക്കെ പറഞ്ഞു. പിന്നെ നേരിട്ട് ഇരുന്നപ്പോഴാണ് ഒരു പാട്ട്, പിന്നെ, അതിനെ ചുറ്റിപ്പറ്റി കഥ എന്നിങ്ങനെയുള്ള ബ്രീഫ് നഹാസ് തരുന്നത്. അതൊരു കോവിഡ് കാലമായിരുന്നു. ഇപ്പോഴൊന്നും സിനിമ ചെയ്യാൻ സാധിക്കില്ല എന്ന് നമുക്കും അറിയാം. അപ്പോൾ സിനിമയുടെ ഫീൽ കിട്ടുന്ന ഒരു കാര്യം ചെയ്യാം എന്ന തോട്ടിലാണ് കളർ പടത്തിന്റെ പ്ലാനിങ് തുടങ്ങുന്നത്. പിന്നെ അത് ഡെവലപ്പ് ചെയ്യുകയായിരുന്നു. ശേഷം ഇത് ചെയ്യാൻ ഒരു പ്രൊഡക്ഷൻ തയ്യാറാണ് എന്ന് മനസിലാക്കുകയും അത് ചെയ്യുകയുമാണ് ഉണ്ടായത്. ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന സിനിമയിൽ എന്റെ കൂടെ അഭിനയിച്ച ആളാണ് മമിത. അപ്പോൾ അങ്ങനെയാണ് പ്രോജക്ടിലേക്ക് മമിത ഇൻ ആകുന്നത്. അശ്വിൻ ജോസ് പറഞ്ഞു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT