Film News

മനോജ് കാനയുടെ ചിത്രത്തിൽ ആശ ശരത്തും മകൾ ഉത്തരയും, ചിത്രീകരണം ആലപ്പുഴയിൽ

ആശാശരത്തും മകള്‍ ഉത്തര ശരത്തും ആദ്യമായി ഒന്നിക്കുന്ന 'ഖെദ്ദ'യുടെ ചിത്രീകരണം ആരംഭിച്ചു. 'കെഞ്ചിര'യ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറാണ് നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷത്തെ കേരള സ്റ്റേറ്റ്‌ അവാർഡ്‌ ജേതാക്കളായ 'കെഞ്ചിര'യുടെ ടീം തന്നെയാണ് 'ഖെദ്ദ'യ്ക്ക് പിന്നിലും. ആലപ്പുഴയാണ് പ്രധാന ലൊക്കേഷൻ.

ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന എന്നിവർ പങ്കെടുത്തു. പ്രതാപ്‌ വി നായർ ഛായാ​ഗ്രഹണവും, മനോജ് കണ്ണോത്ത് എഡിറ്റിം​ഗും നിർവ്വഹിക്കുന്നു. കോസ്റ്റ്യുമർ - അശോകൻ ആലപ്പുഴ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹരി വെഞ്ഞാറമ്മൂട്, പി.ആർ.ഒ - പി. ആർ. സുമേരൻ

'അമീബ', 'ചായില്യം' എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്തിട്ടുള്ള മറ്റു രണ്ട് ചിത്രങ്ങള്‍. ദിലീപ് നായകനായ 'ശുഭരാത്രി' ആയിരുന്നു ആശ ശരതിന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം. മോഹൻലാലിന്റെ 'ദൃശ്യം 2' ആണ് റിലീസിനൊരുങ്ങുന്ന ചിത്രം. 'ദൃശ്യം' ആദ്യഭാ​ഗത്തിലെ ഐജി ​ഗീത പ്രഭാകർ ആശ ശരത്തിന്റെ കരിയറിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നായിരുന്നു.

Asha Sharath and daughter Uthara to act in Manoj Kana film

മദ്യനയത്തിലെ തർക്കം; എന്തുകൊണ്ട് ബക്കാഡി വിവാദമാകുന്നു?

'ബാലൻ' ഒരുക്കിയത് പൂർണമായും സിങ്ക് സൗണ്ടിൽ: ഓഡിയോഗ്രാഫേഴ്സ് ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ അഭിമുഖം

ഗംഭീര ആക്ഷനും ശക്തമായ രാഷ്ട്രീയവുമായി 'അനന്തൻ കാട്' നാളെ മുതൽ; ബുക്കിംഗ് തുടങ്ങി

കീർ സ്റ്റാർമറുടെ രാജി; യുകെ രാഷ്ട്രീയത്തിൽ തുടരുന്ന അസ്ഥിരതയും കാലാവധി പൂർത്തിയാക്കാനാവാതെ പടിയിറങ്ങുന്ന പ്രധാനമന്ത്രിമാരും

ഡെലിവറി ബോയിൽ തുടങ്ങി വാട്‌സാപ്പിലേക്ക്; ക്രെഡ് സ്ഥാപകൻ കുനാൽ ഷായുടെ ഗ്ലോബൽ യാത്ര!

SCROLL FOR NEXT