Film News

പാര്‍വ്വതി ചിത്രത്തിന് ജപ്പാന്‍ ചലച്ചിത്രമേളയില്‍ പുരസ്‌കാരം; ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ ഫുക്കുവോക്കയിലെ മികച്ച സിനിമ

THE CUE

പാര്‍വ്വതി തിരുവോത്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രത്തിന് മികച്ച സിനിമക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം. ജപ്പാനിലെ ഫുക്കുവോക്ക ഫെസ്റ്റിവലില്‍ വസന്ത് സംവിധാനം ചെയ്ത 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും' മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. താന്‍ ഏറെ സന്തുഷ്ടനാണെന്നും നേട്ടം എഴുത്തുകാര്‍ക്ക് സമര്‍പ്പിക്കുന്നതായും വസന്ത് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു. മരിച്ചുപോയ തിരക്കഥാകൃത്തുക്കള്‍ അശോകമിത്രനും ആദവനും ജീവിക്കുന്ന ഇതിഹാസമായ ജയമോഹനുമാണ് സിനിമയുടെ നട്ടെല്ല് എന്നൂം സംവിധായകന്‍ പറഞ്ഞു.

ഏഷ്യയെക്കുറിച്ചും ഏഷ്യന്‍ സംസ്‌കാരങ്ങളേക്കുറിച്ചും ചലച്ചിത്രങ്ങളിലൂടെ മനസ്സിലാക്കിക്കൊടുക്കലാണ് ഫുകുവൊക ചലച്ചിത്രമേളയുടെ പ്രധാന ലക്ഷ്യം. ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രമാണ് 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും'.

വസന്ത് പുരസ്‌കാരവേദിയില്‍ 

പാര്‍വ്വതിയോടൊപ്പം ലക്ഷ്മിപ്രിയയും കാളീശ്വരി ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു. മൂന്ന് കാലഘട്ടങ്ങളിലായി മൂന്ന് കഥകള്‍ പറയുന്ന സിനിമ കാലം മാറുമ്പോഴും അവസാനിക്കാത്ത സ്ത്രീവിവേചനത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്.

റിഥം, നേര്‍ക്കുനേര്‍ എന്നീ ചിത്രങ്ങളിലൂടെയാണ് വസന്ത് ശ്രദ്ധേയനായത്. 2013ല്‍ പുറത്തിറങ്ങിയ മൂന്‍ട്ര് പേര്‍ മൂന്‍ട്ര് കാതല്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു.   

2018ല്‍ മുംബയില്‍ വെച്ച് നടന്ന മാമി ചലച്ചിത്രമേളയിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഐഎഫ്എഫ്‌കെയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ മികച്ച സിനിമക്കുള്ള പുരസ്‌കാരം 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും' കരസ്ഥമാക്കിയിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT