Film News

'ബേബി ​ഗേളിന്റെ സെറ്റിൽ നിന്നും നിവിൻ പോളി ഇറങ്ങിപ്പോയിട്ടില്ല'; പുറത്തു വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സംവിധായകൻ അരുൺ വർമ

ബേബി ​ഗേളിന്റെ സെറ്റിൽ നിന്നും നിവിൻ പോളി ഇറങ്ങിപ്പോയി എന്ന തരത്തിൽ പുറത്തു വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ അരുൺ വർമ. ​ഗരുഡൻ എന്ന ചിത്രത്തിന് ശേഷം അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ​ഗേൾ. മലയാള സിനിമയിലെ പ്രമുഖ നടൻ ഒരു വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണത്തിന് പിന്നാലെ ആ നടൻ നിവിൻ പോളിയാണെന്നും ലിസ്റ്റിൻ സ്റ്റീഫന്റെ സിനിമ സെറ്റിൽ നിന്നും നിവിൻ ഇറങ്ങിപ്പോയി എന്നും തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുറത്തു വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ബേബി ​ഗേൾ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ പുനരാരംഭിക്കുമെന്നും സംവിധായകൻ അരുൺ വർമ ക്യു സ്റ്റുഡിയോയോട് പറഞ്ഞത്.

അരുൺ വർമ സ്റ്റുഡിയോയോട് പറഞ്ഞത്:

പൂർണമായും വ്യാജമായ വാർത്തയാണ് പുറത്തു വരുന്നത്. അങ്ങനെ ഒരു സംഭവം ബേബി ​ഗേൾ എന്ന സിനിമയുടെ സെറ്റിൽ നടന്നിട്ടില്ല. നിവിൻ പോളി സെറ്റിൽ നിന്നും ഇറങ്ങിപ്പോയിട്ടില്ല. നടക്കാത്ത ഒരു സംഭവത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാൻ സാധിക്കില്ലല്ലോ? നിലവിൽ സിനിമയുടെ ചിത്രീകരണം നടക്കുന്നില്ല. ഉടൻ പുനരാരംഭിക്കുന്നതാണ്.

മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ തന്റെ പുതിയ ചിത്രമായ 'പ്രിൻസ് ആൻഡ് ഫാമിലി'എന്ന ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ചിനിടെ വെളിപ്പെടുത്തിയത്. നടന്റെ പേരെടുത്തു പറയാതെ ലിസ്റ്റിൻ നടത്തിയ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ആരാണെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ നിറയെ. അതേസമയം ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിയിരിക്കുകയാണെന്നും മലയാള സിനിമയ്ക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കണമെന്നും നിർമാതാവ് സാന്ദ്ര തോമസ് പറഞ്ഞു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT