Film News

മോഹന്‍ലാലിനൊപ്പമായിരുന്നു കരിയറിലെ ആദ്യത്തെ ഷോട്ട്, അതൊരു പടക്കം പൊട്ടിയ ഫീലായിരുന്നു: അരുൺ ചെറുകാവിൽ

ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിൽ മോഹൻലാലിന്റെ സ്റ്റുഡൻഡ് ആയി കരിയർ തുടങ്ങി നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നേറിയ താരമാണ് അരുൺ ചെറുകാവിൽ. പിന്നീട് ഫോർ ദ പീപ്പിൾ പോലുള്ള ജനപ്രിയ സിനിമകളുടെ ഭാ​ഗമായ അരുൺ ഷാഹി കബീർ സംവിധാനം ചെയ്ത റോന്ത് എന്ന ചിത്രത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഹൻലാലുമൊത്തായിരുന്നു തന്റെ കരിയറിലെ ആദ്യത്തെ ഷോട്ട് എന്നും അത് മറക്കാനാകാത്ത ഓർമയാണ് എന്നും അരുൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അരുൺ ചെറുകാവിലിന്റെ വാക്കുകൾ

നരസിംഹം സിനിമ റിലീസായ ദിവസമായിരുന്നു ടെല​ഗ്രാം വഴി എനിക്കൊരു കത്ത് കിട്ടുന്നത്. അതായിരുന്നു ലൈഫ് ഈസ് ബ്യൂട്ടിഫുളിലേക്കുള്ള വിളി. അതു കഴിഞ്ഞ് ഹോട്ടലിൽ വച്ച് ഫാസിൽ സാറിന്റെ അസിസ്റ്റൻഡ് ഡയറക്ടേഴ്സ് ഒരു ഓഡീഷൻ വെക്കുന്നു. അന്നൊന്നും ഓഡീഷൻ വെക്കുന്നു. അന്നൊന്നും ഓഡീഷൻ ഉണ്ടോ എന്ന് പോലും അറിയില്ല. ഡയലോ​ഗുകൾ പറയിപ്പിച്ചു. പിന്നെ ഷോട്ട് ലിസ്റ്റ് ചെയ്തു.

അതു കഴിഞ്ഞ് ഹോട്ടലിൽ വച്ച് ഫാസിൽ സാറിന്റെ അസിസ്റ്റൻഡ് ഡയറക്ടേഴ്സ് ഒരു ഓഡീഷൻ വെക്കുന്നു. അന്നൊന്നും ഓഡീഷൻ വെക്കുന്നു. അന്നൊന്നും ഓഡീഷൻ ഉണ്ടോ എന്ന് പോലും അറിയില്ല. ഡയലോ​ഗുകൾ പറയിപ്പിച്ചു.

ഷൂട്ട് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞു. മോഹന്‍ലാലിന്‍റെ ഭാ​ഗങ്ങൾ എടുത്തുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഫാസിൽ സർ എന്നെ വിളിപ്പിക്കുന്നത്. അന്ന് ക്യാരവൻ ഇല്ലാത്തതുകൊണ്ടുതന്നെ പുറകിൽ നിന്ന് ടച്ച് അപ്പ് ചെയ്യുകയായിരുന്നു മോഹന്‍ലാല്‍. അവിടേക്കായിരുന്നു എന്നെ കൊണ്ടുപോയത്. 'നീ ഒരു ഡയലോ​ഗ് പറഞ്ഞില്ലേ, അത് ഇപ്പൊ പറ' എന്നായിരുന്നു എനിക്ക് കിട്ടിയ നിർദ്ദേശം. മോഹൻലാലിന് മുമ്പിലാണ് അത് പറഞ്ഞത്. അപ്പോൾ ഒന്നും തന്നെ അദ്ദേഹം പറഞ്ഞില്ല. അടുത്ത ദിവസം ഫാസിൽ സാറിന്റെ അസിസ്റ്റൻഡ് പറയുന്നു, ഞാനാണ് ആ റോൾ ചെയ്യുന്നത് എന്ന്. അങ്ങനെയാണ് ലൈഫ് ഈസ് ബ്യൂട്ടിഫുളിലേക്ക് എത്തുന്നത്.

ആദ്യത്തെ ഷോട്ട് ആലപ്പുഴയിലെ ഒരു ലൈബ്രറിയിൽ വച്ചായിരുന്നു. മോഹൻലാലിനൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. അത് സത്യത്തിൽ ഒരു പടക്കം പൊട്ടിയ ഫീലായിരുന്നു, ഒന്നും മനസിലായില്ല. പെട്ടന്ന് തീർന്നു. അന്നത്തെ പരിപാടികൾ ഇന്നത്തെ പോലെയല്ല. സിനിമ അത്രയ്ക്ക് എളുപ്പമല്ല. പിന്നെ ഒരു കംഫർട്ട് സോൺ ഉണ്ടായിരുന്നു. നമ്മുടെ പ്രായത്തിലുള്ള ഒരുപാട് പേർ അവിടെത്തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് പെട്ടുപോയ ഒരു അവസ്ഥ ഒന്നും ഉണ്ടായിരുന്നില്ല.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT