Film News

'മേക്കപ്പിട്ട് ഒരു കടയിൽ ചെന്നപ്പോൾ ആട്ടിപ്പുറത്താക്കി' ; ലെനയുടെ വ്യത്യസ്ത വേഷവുമായി ആർട്ടിക്കിൾ 21 നാളെ മുതൽ

ലെന, ജോജു ജോര്‍ജ്ജ്, അജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രമാക്കി ലെനിന്‍ ബാലകൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർട്ടിക്കിൾ 21. ആക്രി പെറുക്കി ജീവിക്കുന്ന ഒരു സ്ത്രീയായി തികച്ചും വ്യത്യസ്തമായ ഒരു ലുക്കിലാണ് ലെന ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ ഗെറ്റപ്പിൽ മേക്കപ്പ് ഇട്ട് ഒരു കടയിലേക്ക് കയറി ചെന്നപ്പോൾ തന്നെ ആട്ടിപായിച്ചെന്ന് നടി ലെന. ഹിഡൻ ക്യാമറ വച്ചായിരുന്നു സിനിമ ഷൂട്ട് ചെയ്തത് കൂടാതെ മേക്കപ്പ് ഉള്ളതിനാൽ ആരുംതന്നെ തിരിച്ചറിഞ്ഞില്ലെന്നും ലെന പറഞ്ഞു. അതിലൂടെ അവരുടെ ജീവിതം മനസ്സിലാക്കാൻ കഴിഞ്ഞെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞു.

വാക് വിത്ത് സിനിമാസിന്റെ ബാനറില്‍ ജോസഫ് ധനൂപ്, പ്രസീന എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ നടക്കുന്ന ഗൗരവമേറിയ ചില വിഷയങ്ങളെയാണ് ചര്‍ച്ച ചെയ്യുന്നത്. അഷ്‌കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സന്ദീപ് കുമാറാണ്. ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രം നാളെ തിയറ്ററുകളിലെത്തും.

കോ പ്രൊഡ്യൂസര്‍ രോമാഞ്ച് രാജേന്ദ്രന്‍, സൈജു സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, കല അരുണ്‍ പി അര്‍ജുന്‍, മേക്കപ്പ് റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം പ്രസാദ് അന്നക്കര, സ്റ്റില്‍സ് സുമിത് രാജ്, ഡിസൈന്‍ ആഷ്ലി ഹെഡ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ലിദീഷ് ദേവസി, അസോസിയേറ്റ് ഡയറക്ടര്‍ ഇംതിയാസ് അബൂബക്കര്‍, പിആര്‍ഒ എ.എസ്. ദിനേശ്, ആതിര ദില്‍ജിത്.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT