Film News

പ്രണയ ചിത്രവുമായി അർജുൻ ദാസ് മലയാളത്തിലേക്ക്; പുതിയ ചിത്രം പ്രഖ്യാപിച്ച് അഹമ്മദ് കബീർ

തമിഴ് നടൻ അർജുൻ ദാസ് മലയാളത്തിലേക്ക്. ജൂൺ, മധുരം എന്നീ ചിത്രങ്ങൾക്ക് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അർജുൻ ദാസിന്റെ അരങ്ങേറ്റം. ലവ് സ്റ്റോറിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. അഹമ്മദ് കബീർ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. അർജുൻ ദാസിനും ഹിഷാമിനുമൊപ്പമുള്ള ചിത്രവും അഹമ്മദ് കബീർ പങ്കുവച്ചിട്ടുണ്ട്.

അഹമ്മദ് കബീറിന്റെ പോസ്റ്റ്:

ഒരുപാട് സ്നേഹത്തോടെ അറിയിക്കുന്നു: എന്റെ വരാനിരിക്കുന്ന ഫീച്ചർ ഫിലിമിലൂടെ അർജുൻ ദാസ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഹിഷാം അബ്ദുൽ വഹാബിന്റെ സംഗീതത്തിൻ്റെ മാന്ത്രികത നിറഞ്ഞ ഒരു പ്രണയകഥയായിരിക്കും ചിത്രം. ഈ വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക.

ജോജു ജോർജ് നായകനായി സംവിധാനം ചെയ്ത മധുരം എന്ന ചിത്രമായിരുന്നു അഹമ്മദ് കബീറിന്റേതായി ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം. ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്ന് നിർമിച്ച ഈ ചിത്രവും ഒരു റൊമാന്റിക് ഡ്രാമയായിരുന്നു. അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. മധുരത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചതും ഹിഷാമായിരുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT