Film News

അറ്റ്ലി നിർമാതാവാകുന്ന സൂപ്പർ നാച്ച്വറൽ ത്രില്ലർ, അർജുൻ ദാസ് നായകൻ, 'അന്ധകാരം' 24ന് നെറ്റ്ഫ്ലിക്സിൽ

അർജുൻ ദാസും വിനോദ് കിഷനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രം 'അന്ധകാരം' നവംബർ 24ന് നെറ്റ്ഫ്ലിക്സിൽ. നവാ​​ഗതകനായ വി വി​ഗ്നരാജനാണ് സംവിധാനം. എ ഫോർ ആപ്പിൾ പ്രെഡക്ഷൻസിന്റെ ബാനറിൽ എലോങ്സൈഡ് പാഷൻ സ്റ്റുഡിയോസ് ആന്റ് ഒ ടു പിക്ച്ചേഴ്സിനൊപ്പം സംവിധായകൻ അറ്റ്ലി ആണ് ചിത്രം നിർമ്മിക്കുന്നത്. പൂജ രാമചന്ദ്രൻ, മിഷ ഘോഷാൽ, ജീവ രവി, മഹേന്ദ്ര മുള്ളത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൂപ്പർനാച്ച്വറൽ ത്രില്ലർ ആയാണ് 'അന്ധകാരം' എത്തുക. കാർത്തിക് ചിത്രം 'കൈതി'യിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് ആദ്യമായി നായകവേശത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ അര്‍ജുനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന തമിഴ് ചിത്രവും വരാനിരിക്കുന്നു.

ജീവ നായകനായ തമിഴ് ഹൊറർ കോമഡി ചിത്രം 'സംഗിലി ബംഗിലി കദവ് തൊറെ' ആയിരുന്നു എ ഫോർ ആപ്പിൾ പ്രെഡക്ഷൻസിന്റെ ബാനറിൽ അറ്റ്ലി നിർമ്മാതാവായി എത്തിയ ആദ്യ ചിത്രം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT