Film News

'എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദി', അന്‍വര്‍ റഷീദിനും മിഥുന്‍ മാനുവല്‍ തോമസിനും നന്ദി പറഞ്ഞ് അര്‍ജുന്‍ ദാസ്

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ അര്‍ജുന്‍ ദാസ് നായകനായെത്തുന്ന ചിത്രത്തിലൂടെ അന്‍വര്‍ റഷീദ് തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. സിനിമയിലെ പ്രധാന കഥാപാത്രം ചെയ്യാന്‍ തന്നെ പരിഗണിച്ചതില്‍ സന്തോഷമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അര്‍ജുന്‍ ദാസ്. തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് അന്‍വര്‍ റഷീദിനോടും മിഥുന്‍ മാനുവല്‍ തോമസിനോടും നന്ദി അറിയിക്കുന്നതായി പ്രസ്താവനയില്‍ അര്‍ജുന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

താനെപ്പോഴും ആരാധിക്കുന്ന, ബഹുമാനിക്കുന്ന വ്യക്തിയായ അന്‍വര്‍ റഷീദിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രത്തിലേക്ക്, പ്രധാന കഥാപാത്രമായി പരിഗണിച്ചത് ശരിക്കും ഒരു അംഗീകാരം തന്നെയാണെന്നും അര്‍ജുന്‍ പറയുന്നുണ്ട്.

ട്രാന്‍സിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം, നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് പ്രൊഡക്ഷന്‍സാണ്. തമിഴ് സിനിമയുടെ ഭാഗമാകണമെന്ന് ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്നുവെന്നും കൈദിയിലെ വില്ലനായുള്ള പ്രകടനം കണ്ടാണ് അര്‍ജുന്‍ ദാസിനെ നായകനായി നിശ്ചയിച്ചതെന്നും അന്‍വര്‍ റഷീദ് നേരത്തെ പറഞ്ഞിരുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT