Film News

'അൻപ് ആണ് പ്രപഞ്ചനെ സജസ്റ്റ് ചെയ്തത്' ; വിക്രമിലേക്ക് സജസ്റ്റ് ചെയ്തത് അർജുൻ ദാസെന്ന് കാളിദാസ് ജയറാം

കമൽ ഹാസൻ നായകനായ വിക്രമിലേക്ക് തന്നെ കാസ്റ്റ് ചെയ്യാൻ ഐഡിയ കൊടുത്തത് അർജുൻ ദാസ് ആണെന്ന് നടൻ കാളിദാസ് ജയറാം. ശരിക്കും അൻപ് ആണ് പ്രപഞ്ചനെ സജസ്റ്റ് ചെയ്തത്. കാളി നല്ലൊരു അഭിനേതാവാണെന്ന് നമുക്ക് അറിയാം പക്ഷെ അദ്ദേഹത്തിന്റെ കണ്ണും ലുക്കും ഒക്കെ കണ്ടപ്പോൾ ഈ കഥാപാത്രത്തിന് ചേർന്നതാണെന്ന് തോന്നി. ലോകേഷ് സാറിനോട് ഇത് പറഞ്ഞപ്പോൾ അദ്ദേഹത്തിനും അത് വർക്ക് ആയെന്ന് അർജുൻ ദാസും കാളിദാസ് ജയറാമും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കാളിദാസ് ജയറാം പറഞ്ഞത് :

കമൽ സാറിന്റെ മകനായി ആരാണ് ചെയ്യുക എന്ന് ചോദിച്ചപ്പോൾ കാളിദാസിനെ കാസ്റ്റ് ചെയ്യൂ എന്ന് ഐഡിയ കൊടുത്തത് അർജുൻ ആണ്. അൻപ് ആണ് പ്രപഞ്ചനെ സജസ്റ്റ് ചെയ്തത്.

അർജുൻ ദാസ് പറഞ്ഞത് :

ലോകേഷ് സാറുമായി കഥ ഡിസ്കസ് ചെയ്യുന്ന സമയത്ത് അദ്ദേഹം ഈ കഥാപാത്രത്തിനായി അഭിനേതാക്കളെ അന്വേഷിക്കുണ്ടായിരുന്നു. അദ്ദേഹത്തതിന്റെ മനസ്സിലും ചില സജഷൻസ് ഉണ്ടായിരുന്നു. അപ്പോൾ ഞാൻ എന്തുകൊണ്ട് കാളിയെ കാസ്റ്റ് ചെയ്തുകൂടാ എന്ന് ചോദിച്ചു. ഞാൻ കാരണമാണ് കാളിയെ കാസ്റ്റ് ചെയ്തത് എന്ന് ഞാൻ പറയില്ല. കാളി നല്ലൊരു അഭിനേതാവാണെന്ന് നമുക്ക് അറിയാം പക്ഷെ അദ്ദേഹത്തിന്റെ കണ്ണും ലുക്കും ഒക്കെ കണ്ടപ്പോൾ ഈ കഥാപാത്രത്തിന് ചേർന്നതാണെന്ന് തോന്നി. ലോകേഷ് സാറിനോട് ഇത് പറഞ്ഞപ്പോൾ അദ്ദേഹത്തിനും അത് വർക്ക് ആയി.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT