Film News

ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനം നേരില്‍ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടിത്തരിച്ച് നിന്നിട്ടുണ്ട്: അര്‍ജുന്‍ അശോകന്‍

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയു​ഗം എന്ന മമ്മൂട്ടി ചിത്രം തികച്ചും ഒരു ബെഞ്ച്മാർക്കാണ് എന്ന് നടൻ അർജുൻ അശോകൻ. ചില സാധനങ്ങൾ മമ്മൂട്ടി ചെയ്യുമ്പോൾ രോമാഞ്ചം വന്ന് സ്റ്റക്കായി നിന്നിട്ടുണ്ട്. സ്ക്രിപ്റ്റ് വായിച്ചുകഴിയുമ്പോൾ നമുക്ക് ഒരു ധാരണയുണ്ടാകുമല്ലോ, ഈ ഡയലോ​ഗ് ഇങ്ങനെയായിരിക്കും മമ്മൂട്ടി പറയുക എന്നൊക്കെ. എന്നാൽ, അവിടെ നിന്നും കിട്ടുക തീർത്തും വ്യത്യസ്തമായ ഒന്നായിരിക്കും എന്നും അർജുൻ അശോകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അർജുൻ അശോകൻറെ വാക്കുകൾ

ഭ്രമയു​ഗം ഒരു ബെഞ്ച് മാർക്ക് പ്രോഡക്ടാണ്. ഇനി ഒരിക്കൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നമുക്ക് അഭിനയിക്കാൻ സാധിക്കുമോ എന്നുപോലും സംശയമാണ്. ആ സിനിമയുടെ ഭാ​ഗമാകാൻ സാധിച്ചത് ഏറ്റവും വലിയ ബ്ലെസ്സിങ്ങാണ്. അച്ഛൻ പോലും ബ്ലാക്ക് ആൻഡ് വൈറ്റ് പടത്തിൽ അഭിനയിച്ചിട്ടില്ല. മമ്മൂട്ടി, സിദ്ധാർത്ഥ് ഭരതൻ എന്നിവർ ഒപ്പമുണ്ട്. രാഹുൽ സദാശിവന്റെ മേക്കിങ്ങും ഒരു കാരണമാണ്. അദ്ദേഹത്തിന് കൃത്യമായി അറിയാം എന്താണ് വേണ്ടത് എന്ന്. പിന്നെ അതിലെ വിധേയത്വമെല്ലാം ഞാൻ ഒന്ന് ഇട്ട് നോക്കിയതാണ്. ചാത്തനെ വെല്ലുവിളിക്കുമ്പോൾ പോലും അയാളുടെ കണ്ണിന് മാത്രമേ മാറ്റം വരുന്നുള്ളൂ. ശരീരം അപ്പോഴും കുനിഞ്ഞ് തന്നെയാണ്. കാരണം അയാൾ ശീലിച്ചത് അതാണ്.

ആ സെറ്റിൽ പോയി നിന്നാൽ തന്നെ അതിന്റെ ഒരു ലുക്ക് ആൻഡ് ഫീൽ കിട്ടും. മമ്മൂക്കയുടെ അഭിനയം ഉൾപ്പടെ എല്ലാം നമ്മൾ കളറിൽ കണ്ടതാണ്. അത് കണ്ട് ഞെട്ടിയിട്ടുണ്ട്. മമ്മൂക്കയുടെ ചോര ശരിക്കും പച്ച കളറായിരുന്നു, കോൺട്രാസ്റ്റിന് വേണ്ടി സെറ്റ് ചെയ്തത്. നേരിട്ട് കാണാൻ ഭയങ്കര രസമായിരുന്നു. സ്ലൈം പോലത്തെ ഒരു ഐറ്റം മുഴുവൻ ഒഴുകി വരുന്നത് കാണാൻ. ഒരു സിനിമ നന്നാവുന്നത് ആ ടീമിന് ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുമ്പോഴാണ്. ചില സാധനങ്ങൾ മമ്മൂട്ടി ചെയ്യുമ്പോൾ രോമാഞ്ചം വന്ന് സ്റ്റക്കായി നിന്നിട്ടുണ്ട്. സ്ക്രിപ്റ്റ് വായിച്ചുകഴിയുമ്പോൾ നമുക്ക് ഒരു ധാരണയുണ്ടാകുമല്ലോ, ഈ ഡയലോ​ഗ് ഇങ്ങനെയായിരിക്കും മമ്മൂക്ക പറയുക എന്ന്. എന്നാൽ, അവിടെ നിന്നും കിട്ടുക തീർത്തും വ്യത്യസ്തമായ ഒന്നായിരിക്കും.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT