Film News

'ആ ​ഗാനം എന്റെ ഹൃദയമാണ്, അത് ആലപിക്കാനുള്ള സ്ഥലം ഇതല്ല'; സം​ഗീത പരിപാടിയിൽ പ്രതിഷേധ ​ഗാനം ആവശ്യപ്പെട്ട ആരാധകന് അരിജിത് സിംഗിന്റെ മറുപടി

യുകെയിലെ സം​ഗീതനിശയ്ക്കിടെ പ്രതിഷേധ ​ഗാനം ആലപിക്കാൻ ആവശ്യപ്പെട്ട ആരാധകന്റെ അഭ്യർത്ഥന നിരസിച്ച് ​ഗായകൻ അരിജിത് സിം​ഗ്. അരിജിത് സിം​ഗ് ഒരുക്കിയ ‘ആർ കോബെ’ എന്ന ​ഗാനമാണ് കാണികളിലൊരാൾ ആലപിക്കാൻ ആവശ്യപ്പെട്ടത്. കൊൽക്കത്തയിലെ ദാരുണമായ ബലാത്സംഗ-കൊലപാതക സംഭവത്തെ തുടർന്ന് ഉടലെടുത്ത പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അരിജിത് സിങ് ഒരുക്കിയ ​ഗാനമാണ് ‘ആർ കോബെ’. ആ ​ഗാനം ആപലിക്കാനുള്ള ഉചിതമായ സ്ഥലമല്ല ഇതെന്നും ഞാൻ ഇപ്പോൾ ചെയ്യുന്നത് എന്റെ ജോലിയാണ് എന്നാൽ നിങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്ന ആ ​ഗാനം എന്റെ ഹൃദയമാണ് എന്നുമായിരുന്നു ആരാധകനോടുള്ള അരിജിത് സിം​ഗിന്റെ പ്രതികരണം. ‌‌‌മറുപടി വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് അരിജിത് സിം​ഗിന് പിന്തുണയറിയിച്ചുകൊണ്ട് രം​ഗത്ത് എത്തിയിരിക്കുന്നത്.

അരിജിത് പറഞ്ഞത്:

ഇത് ആ ​ഗാനം ആപലപിക്കാനുള്ള ഉചിതമായ സ്ഥലമല്ല, ഇവിടെ ആളുകൾ‌ പ്രതിഷേധിക്കാനല്ല വരുന്നത്, അവർ വരുന്നത് എന്റെ പാട്ട് കേൾ‌ക്കാൻ വേണ്ടിയാണ്. ഇതെന്റെ ജോലിയാണ്, നിങ്ങൾ പറയുന്ന ആ ​ഗാനം എന്റെ ഹൃദയവും. ഇത് അതിന് വേണ്ടിയുള്ള ശരിയായ സമയമോ സ്ഥലമോ അല്ല. നിങ്ങൾക്ക് ശരിക്കും അങ്ങനെ തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ കൊൽക്കത്തയിലേക്ക് പോകൂ. ആളുകളെ സംഘടിപ്പിക്കൂ, അവിടെ തെരുവിൽ ഒരുപാട് ബം​ഗാളികളുണ്ടാവും. ഞാൻ ആർ കോബെ ഒരുക്കിയത് വരുമാനം ലക്ഷ്യമിട്ടുകൊണ്ടല്ല. അതിന് കോപ്പിറൈറ്റും ഇല്ല. ആർക്ക് വേണമെങ്കിലും അത് ഉപയോ​ഗിക്കാം. ആ പാട്ട് ഞാൻ വിറ്റിട്ടില്ല, ഒരിക്കലും പണം സമ്പാദിക്കാൻ വേണ്ടി ഞാൻ ഈ ​ഗാനം ഉപയോ​ഗിക്കുകയുമില്ല, ആർക്ക് വേണമെങ്കിലും ആ ​ഗാനം ഉപയോ​ഗിക്കാം.

സ്ത്രീകളുടെ അന്തസ്സിനെയും സുരക്ഷയെയും പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്ന ​ഗാനമാണ് ‘ആർ കോബെ’. ‘ആർ കോബെ’ എന്ന വാക്കിന് അർത്ഥം ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ എന്നാണ്. മൂന്ന് ആഴ്ചകൾക്ക് മുന്നെ പുറത്തിറങ്ങിയ ‘ആർ കോബെ’ ഇതുവരെ 25 ലക്ഷത്തോളം പേരാണ് കണ്ട് കഴിഞ്ഞത്. അരിജിത് സിം​ഗിന്റെ ഔദ്യോഗിക ചാനലിലൂടെ പുറത്തു വിട്ട ​ഗാനത്തിന്റെ ഡിസ്ക്രിപ്ഷനിൽ‌ ഈ ​ഗാനം "പ്രതീക്ഷയുടെ ശബ്ദവും നീതിക്കുവേണ്ടിയുള്ള അപേക്ഷയും മാറ്റത്തിനുള്ള ഉത്തേജകവും" ആയി മാറട്ടെ എന്നാണ് ആശംസിക്കുന്നത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT