Film News

'എ.കെ 62'ല്‍ അജിത്തിന്റെ വില്ലനാവാന്‍ അരവിന്ദ് സ്വാമി?; 29 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

അജിത്ത് കുമാറിനെ നായകനാക്കി വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഡി.ടി നെക്‌സ്റ്റാണ് 1994ലെ പാസമലര്‍കള്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

'മങ്കാത്തയ്ക്ക് ശേഷം അജിത്തിനെയും അരവിന്ദ് സ്വാമിയെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നു. അജിത്തിനെ നായകനാക്കി വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന എകെ 62ല്‍ അത് സാധ്യമായേക്കാം' എന്നാണ് ഡി.ടി.നെക്സ്റ്റിന് ലഭിച്ച വിവരം.

ചിത്രത്തില്‍ അരവിന്ദ് സ്വാമിക്കൊപ്പം സന്ദാനവും പ്രധാന കഥാപാത്രമാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അരവിന്ദ് സ്വാമി വില്ലന്‍ കഥാപാത്രമായിരിക്കും ചെയ്യുക എന്നാണ് സൂചന. എന്നാല്‍ സന്ദാനത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ തന്നെ ആരംഭിക്കും. ലൈക്ക പ്രൊഡക്ഷന്‍സാണ് എ.കെ 62 നിര്‍മ്മിക്കുന്നത്.

അതേസമയം അജിത്ത് നായകനായ 'തുനിവ്' ജനുവരി 11ന് തിയേറ്ററിലെത്തുകയാണ്. എച്ച്.വിനോദ് സംവിധാനം ചെയ്ത ചിത്രം ഒരു ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ സിനിമയാണ്. മഞ്ജു വാര്യരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT