Film News

'കുറച്ചു ക്ലാസിക്കൽ മ്യൂസിക് കൂടെ പഠിച്ചു സംഗീതം ചെയ്യൂ'; അനിരുദ്ധിനോട് അഭ്യർത്ഥനയുമായി എആർ റഹ്‌മാൻ

ക്ലാസിക്കൽ സംഗീതം കുറച്ചു കൂടെ പഠിച്ചു സംഗീതം ചെയ്യാൻ ശ്രമിക്കൂ എന്ന് അനിരുദ്ധിനോട് അഭ്യർത്ഥിച്ച് എആർ റഹ്മാൻ. അനിരുദ്ധ് ഒരുക്കുന്നത് മികച്ച സംഗീതമാണ്. വലിയ ഹിറ്റുകൾ നൽകിക്കൊണ്ടിരിക്കുകയാണ് അനിരുദ്ധ് . പണ്ട് 10 കമ്പോസർമാരാണ് ഉണ്ടായിരുന്നത്. ഇന്ന് 10000 സംഗീത സംവിധായകരുണ്ട്. അവിടെയും മികച്ചതായി നിൽക്കണമെങ്കിൽ ടാലന്റ് ഉള്ളതുകൊണ്ടാണ്. കുറച്ചുകൂടെ ക്ലാസിക്കൽ സംഗീതം പഠിച്ച് അതിൽ അറിവുണ്ടാക്കണം. അപ്പോൾ കുറേക്കൂടെ വലിയ ഭാവി നിങ്ങൾക്ക് ഈ മേഖലയിൽ ഉണ്ടാകുമെന്ന് സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ എആർ റഹ്‌മാൻ പറഞ്ഞു. 'കാതലിക്ക നേരമില്ലൈ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിലാണ് എആർ റഹ്‌മാൻ പരാമർശം നടത്തിയത്.

എ ആർ റഹ്മാൻ പറഞ്ഞത്:

അനിരുദ്ധ് ഒരുക്കുന്നത് മികച്ച സംഗീതമാണ്. അനിരുദ്ധ് വലിയ വലിയ ഹിറ്റുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. പണ്ട് 10 കമ്പോസർമാരാണ് ഉണ്ടായിരുന്നത്. ഇന്ന് 10000 സംഗീത സംവിധായകരുണ്ട്. അവിടെയും മികച്ചതായി നിൽക്കണമെങ്കിൽ ടാലന്റ് ഉള്ളതുകൊണ്ടാണ്. അതിന് അഭിനന്ദങ്ങൾ. അതെല്ലാം ചെയ്തിട്ട് ധര്യത്തോടെ അനിരുദ്ധ് പറയുകയാണ്; തലൈവൻ തലൈവൻ തന്നെയാണ് എന്ന്. അത് പറയാൻ ഒരു മനസ്സ് എന്തായാലും വേണം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഒരു അഭ്യർത്ഥന കൂടെയുണ്ട്. കുറച്ചുകൂടെ ക്ലാസിക്കൽ സംഗീതം പഠിച്ച് അതിൽ അറിവുണ്ടാക്കണം. അപ്പോൾ കുറേക്കൂടെ വലിയ ഭാവി നിങ്ങൾക്ക് ഈ മേഖലയിൽ ഉണ്ടാകും. കാരണം അങ്ങനെ ചെയ്യുമ്പോൾ പുതിയ തലമുറയെ കൂടി നിങ്ങൾ സംഗീതം കൊണ്ട് സമ്പന്നമാക്കുകയാണ്.

അനവധി ഹിറ്റ് പാട്ടുകൾ കൊണ്ട് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംഗീത സംവിധായകനായി മാറിയ സംഗീതജ്ഞനാണ് അനിരുദ്ധ് രവിചന്ദർ. തമിഴിലെ മുൻനിരയിൽ പെട്ട എല്ലാ നടന്മാർക്ക് വേണ്ടിയും ഇതിനോടകം അനിരുദ്ധ് സംഗീതം നിർവഹിച്ചു കഴിഞ്ഞു. തിയറ്ററിൽ ഓളമുണ്ടാക്കുന്ന ഡാൻസ് നമ്പർ സോങ്ങുകൾ കൊണ്ട് സമ്പന്നമാണ് അനിരുദ്ധിന്റെ കരിയറിലെ പാട്ടുകൾ. അതെ സമയം ജയം രവി നായകനായി എത്തുന്ന കാതലിക്ക നേരമില്ലൈ ജനുവരി 14 നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ 'യെന്നൈ ഇഴുക്കതടി' എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിരുന്നു. നിത്യമേനോനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT