'ആടുജീവിതം' (Aadujeevitham) 
Film News

ആട് ജീവിതത്തിന്റെ ഈണം തേടി ജോര്‍ദന്‍ ലൊക്കേഷനില്‍ റഹ്മാന്‍, നന്ദിയറിയിച്ച് ബ്ലെസിയും പൃഥ്വിരാജും

വലിയ ഇടവേളക്ക് ശേഷം എ.ആര്‍.റഹ്മാന്‍ മലയാളത്തില്‍ സംഗീതമൊരുക്കുന്ന ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം. ജോര്‍ദനിലെ വാദിറം മരുഭൂമിയിലെ ആടുജീവിതം ലൊക്കേഷനില്‍ ഏ.ആര്‍ റഹ്മാന്‍ എത്തിയ കാര്യം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. റഹ്മാന്‍ ലൊക്കേഷനില്‍ നേരിട്ടെത്തിയത് നല്‍കുന്ന പ്രചോദനം ചെറുതല്ലെന്നായിരുന്നു പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്.

ആടുജീവിതം ജോര്‍ദന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജ് ജൂണ്‍ പകുതിയോടെ കേരളത്തിലെത്തും. ജി.ആര്‍ ഇന്ദുഗോപന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് പൃഥ്വിരാജ് അടുത്തതായി ജോയിന്‍ ചെയ്യുന്നത്. ഛായാഗ്രാഹകനും പ്രശസ്ത സംവിധായകനുമായ വേണുവിന്റെ സംവിധാനത്തില്‍ 'കാപ്പ' എന്ന പേരില്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. മഞ്ജു വാര്യര്‍, ആസിഫലി, അന്നബെന്‍ എന്നിവരും പ്രധാന റോളിലുണ്ട്.

'ആടുജീവിതം' (Aadujeevitham)

ബന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി ചിത്രം ഒരുക്കുന്നത്. ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കൊവിഡിനെ തുടര്‍ന്ന് അവിടെ കുടുങ്ങിയത് വാര്‍ത്തയായിരുന്നു. പിന്നീട് രണ്ട് മാസത്തിന് ശേഷമാണ് അവര്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. ജോര്‍ദന്‍ ഷെഡ്യൂളിന് ശേഷം കേരളത്തിലാണ് ആടുജീവിതം അവസാന ഘട്ട ചിത്രീകരണം.

ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയാണ് പൃഥ്വിയുടെ ഈ വര്‍ഷത്തെ മറ്റൊരു പ്രധാന പ്രൊജക്ട്. ജി.ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിന്റെ സിനിമാ രൂപമാണ് വിലായത്ത് ബുദ്ധ.

28 വര്‍ഷത്തിന് ശേഷം ഏ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുമാണ് ആടുജീവിതം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ട് കൂടിയാണ്. 1992ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധയ്ക്ക് ശേഷം റഹ്മാന്‍ ഈണമൊരുക്കുന്ന മലയാള ചിത്രവുമാണ് ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതം. മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന സിനിമയില്‍ റഹ്മാന്‍ സ്വന്തം ഗാനം റീമിക്‌സ് ചെയ്യുകയും അഭിനേതാവായി എത്തുകയും ചെയ്തിരുന്നു. ഫഹദ് ഫാസില്‍ നായകനായ മലയന്‍കുഞ്ഞ് എന്ന സിനിമക്ക് സംഗീതമൊരുക്കുന്നതും ഏ.ആര്‍ റഹ്മാനാണ്. മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ ആണ് സംവിധാനം. സിനിമയ്ക്ക് വേണ്ടി ഏ ആര്‍ റഹ്മാന്‍ രണ്ട് പാട്ടുകള്‍ പൂര്‍ത്തിയാക്കിയതായും, പേഴ്സണലി എക്സൈറ്റഡ് ആണ് റഹ്മാന്‍ ഈ ചിത്രത്തിലെന്നും പൃഥ്വിരാജ് സുകുമാരന്‍ നേരത്തെ ദ ക്യു ഷോ ടൈം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സാധിക്കുമെങ്കില്‍ ആടുജീവിതം ലൊക്കേഷനില്‍ വരുമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും പൃഥ്വിരാജ് സുകുമാരന്‍ അന്ന് പറഞ്ഞിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT