Film News

ഫഹദ് ഫാസില്‍ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കാന്‍ എ.ആര്‍ റഹ്മാന്‍; മലയന്‍കുഞ്ഞ് അണിയറയിലൊരുങ്ങുന്നു

മഹേഷ് നാരായണൻ തിരക്കഥയെഴുതി ഫാസിൽ നിർമ്മിച്ച് ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രമാണ് മലയൻ കുഞ്ഞ്. സിനിമയുടെ ട്രെയിലർ ഡിസംബർ 24ന് പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതം ചെയ്യുന്നത് എആർ റഹ്മാനാണെന്നാണ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീധർ പിള്ള ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

മഹേഷ് നാരായണൻ തിരക്കഥയും ക്യാമറയും നിർവഹിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാ​ഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാസിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. വി.കെ പ്രകാശ്, മഹേഷ് നാരായണന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ കൂടെ പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയാണ് സജിമോൻ. ഫാസിലിനൊപ്പം വീണ്ടും ഒരു ചിത്രം ചെയ്യുക എന്നത് ഫഹദിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. കുറച്ചുനാളുകളായി അതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഫഹദ്.മഹേഷ് നാരായണന്റെ കഥ കേട്ടപ്പോള്‍ ആ ചിത്രം ചെയ്യണമെന്ന് ഫഹദ് ആഗ്രഹിച്ചുവെന്ന് സജിമോന്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു.

ലുലു ഗ്രൂപ്പ്‌ ആസ്ഥാനം സന്ദർശിച്ച് ചൈനയിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം

‘ഒരോണം, ഒരാത്മാവ്, ഒരു കുടുംബം’: 18 രാജ്യക്കാർ ഒത്തു ചേർന്ന ഓണാഘോഷം ദുബായിൽ

കർണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം; 'ലോക'യിലെ ഡയലോഗിൽ മാറ്റംവരുത്തുമെന്ന് നിര്‍മ്മാതാക്കള്‍

"ലോക ഫ്രാഞ്ചൈസിയിൽ അഞ്ച് സിനിമകൾ വേണമെന്ന് തീരുമാനിക്കുന്നത് ദുൽഖറിനോട് കഥ പറഞ്ഞതിന് ശേഷം"

ബോക്സ് ഓഫീസ് പവർ കാട്ടി 'സൂപ്പർവുമൺ'; മികച്ച കളക്ഷനുമായി 'ലോക'

SCROLL FOR NEXT