Film News

‘ട്രാന്‍സ്’ ആമസോണ്‍ പ്രൈമില്‍, ഏപ്രിലില്‍ ഈ സിനിമകളും സീരീസും 

THE CUE

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ തിയറ്ററുകള്‍ അടച്ചിട്ടതിന് പിന്നാലെ വീടുകളിലെയും താമസ സ്ഥലത്തെയും സ്‌ക്രീനുകളാണ് സിനിമയും സീരീസും കാണാനുള്ള ഇടം. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലൂടെ കടന്നുപോകുമ്പോള്‍ ഉള്ളടക്കം വര്‍ധിപ്പിച്ച് പ്രേക്ഷകരെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് ഉള്‍പ്പെടെ പ്രധാന ചിത്രങ്ങള്‍ ഏപ്രിലില്‍ ആമസോണ്‍ സ്ട്രീമിംഗ് ഉണ്ടാകും.

ട്രാന്‍സ് ഏപ്രില്‍ ഒന്നിന്

ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ഏപ്രില്‍ ഒന്നിന് ആമസോണ്‍ പ്രൈമിലെത്തുമെന്ന് എന്‍ഡിടിവിയും ദ ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ ദിവസം തെലുങ്ക് ചിത്രം ഹിറ്റ് സ്ട്രീമിംഗ് ഉണ്ടാകും.

ആമസോണ്‍ പ്രൈം ഇന്ത്യയുടെ ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ് ഏപ്രില്‍ പതിനേഴ് മുതല്‍ കാണാം. സയന്‍സ് ഫിക്ഷന്‍ സീരീസ് ആയ ടേല്‍സ് ഫ്രം ദ ലൂപ്പ് ഏപ്രിലില്‍ ഉണ്ട്. എല്‍ട്ടണ്‍ ജോണിന്റെ ജീവചരിത്ര ചിത്രം റോക്കറ്റ്മാന്‍ ഏപ്രില്‍ രണ്ട് മുതല്‍. വിധു വിനോദ് ചോപ്രയുടെ ശിക്കാരയാണ് ബോളിവുഡില്‍ നിന്നുള്ള റിലീസ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT