Film News

അപ്പുവിന്റെ സത്യാന്വേഷണം ഒടിടിയില്‍

സോഹന്‍ലാല്‍ സംവിധാനം ചെയ്ത 'അപ്പുവിന്റെ സത്യാന്വേഷണം' എന്ന ഒടിടിയില്‍. AVA പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ AV അനൂപും E4 എന്റര്‍ടൈന്മെന്റസിന്റെ ബാനറില്‍ മുകേഷ് R മേത്തയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സി വി സാരഥി ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. മാസ്റ്റര്‍ റിഥുന്‍, AV അനൂപ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശരിയുടെയും, തെറ്റിന്റെയും വഴിയില്‍ ഏതു തിരഞ്ഞെടുക്കണമെന്നുള്ള അപ്പുവിന്റെ ആത്മസംഘര്‍ഷത്തിലൂടെയുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.. കുട്ടികളും, മാതാപിതാക്കളും, അധ്യാപകരും ഒരുപോലെ കണ്ടിരിക്കേണ്ട ചിത്രമാണിത്. മാസ്റ്റര്‍ റിഥുന്‍ അപ്പുവായും, അപ്പുവിന്റെ അപ്പൂപ്പന്‍ ഗാന്ധിയന്‍ നാരായണന്‍ എഴുത്തച്ഛനായി A V അനൂപും വേഷമിടുന്നു. Medimix സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് A V അനൂപ്.

2019 ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും, മികച്ച വസ്ത്രാലങ്കാരത്തിനുള്ള കേരള ഫിലിം ക്രിറ്റിക്‌സ് അവര്‍ഡും ഉള്‍പ്പടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ഈ ചിത്രം നേടിയിട്ടുണ്ട്.

https://youtu.be/jcBpGaxy5vYഅന്തരിച്ച ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്റെ അവസാന നാളുകളിലെ ചിത്രം കൂടിയാണ് ഇത്. ശ്രീവത്സന്‍ ജെ മേനോന്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.. കഥ, തിരക്കഥ - രാജു രംഗനാഥ്, വസ്ത്രാലങ്കാരം - ഇന്ദ്രന്‍സ് ജയന്‍, മേക്കപ്പ് - പട്ടണം റഷീദ്, കലാസംവിധാനം - അരുണ്‍ വെഞ്ഞാറമൂട്. മീര വാസുദേവ് (തന്മാത്ര ഫെയിം), സുധീര്‍ കരമന, മണിയന്‍പിള്ള രാജു, സുനില്‍ സുഖദ, സരയൂ, നീന കുറുപ്പ് എന്നിവര്‍ ആണ് മറ്റ് പ്രധാന കാഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.. NEE STREAM എന്ന OTT പ്ലാറ്‌ഫോമിലൂടെ ജൂലൈ 10, ശനിയാഴ്ച ഉച്ചക്ക് 2.30 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.ഇന്ത്യക്ക് പുറത്തു എല്ലാ രാജ്യങ്ങളിലും Amazon Prime ലും, അതിനു കൂടാതെ Google Play , iTunes, Apple TV എന്നീ പ്ലാറ്‌ഫോമുകളിലും ചിത്രം കാണാവുന്നതാണ്.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT