Film News

സിനിമ പഠിക്കാം കേരളത്തില്‍; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു

THE CUE

കേരളത്തിലെ ഏക സര്‍ക്കാര്‍ അംഗീകൃത ചലച്ചിത്ര പരിശീലന കേന്ദ്രമായ കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം പുനരാരംഭിക്കുന്നത്. സെപ്തംബര്‍ 23 വരെ www.krnnivsa.edu.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

തിരക്കഥ രചനയും സംവിധാനവും, എഡിറ്റിങ്, ഛായാഗ്രഹണം, ഓഡിയോഗ്രഫി, അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് എന്നീ വിഷയങ്ങളില്‍ മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ കോഴ്‌സും അഭിനയത്തില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുമാണ് ഉള്ളത്. ഓരോ കോഴ്‌സിലും 10 സീറ്റുകള്‍ വീതമുണ്ട്. പ്രവേശനപരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.

പിജി ഡിപ്ലോമ കോഴ്‌സുകളില്‍ ചേരാന്‍ ഏതെങ്കിലും സര്‍വകലാശാലയുടെ ബിരുദവും ഡിപ്ലോമയ്ക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയുമാണ് യോഗ്യത. ഫൈനല്‍ ഇയര്‍ പ്രവേശന പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല.

ജനറല്‍ കാറ്റഗറിയിലുള്ളുവര്‍ക്ക് 2000 രൂപയും എസ് സി എസ്ടി ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1000 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന പരീക്ഷ ഒക്ടോബര്‍ 13ന് (താല്‍ക്കാലികമായി നിശ്ചയിച്ചിരിക്കുന്ന തീയ്യതി) നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ഡല്‍ഹി എന്നീ നഗരങ്ങളില്‍ പ്രവേശനപരീക്ഷാകേന്ദ്രങ്ങളുണ്ടാകും.

കോട്ടയം കാഞ്ഞിരമറ്റം തെക്കുംതലയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ്, തെക്കുംതല, കാഞ്ഞിരമറ്റം (പി.ഒ.), കോട്ടയം - 686585. ഫോണ്‍ - 0471-2560311,312,313

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോസ്പക്ടസിനും വേണ്ടി ക്ലിക്ക് ചെയ്യുക.

‘ദ ക്യൂ’ ഇനിമുതല്‍ ടെലിഗ്രാമിലും ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഞാൻ വർക്ക് ചെയ്ത യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള നടനാണ് പ്രണവ് മോഹൻലാൽ: മെൽവി.ജെ

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം : ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്

അടച്ചുപൂട്ടി അമേരിക്ക; എന്താണ് ഷട്ട് ഡൗണ്‍? ആരെയൊക്കെ ബാധിക്കും?

'ആയുധ പൂജ' സ്പെഷ്യൽ; 'കാട്ടാളന്റെ' പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

SCROLL FOR NEXT