Film News

ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ എങ്ങനെ സിനിമ കണ്ടു? ദൃശ്യം 2 വ്യാജ പതിപ്പാണോ കണ്ടത്? വിശദീകരണവുമായി അബ്ദുള്ളകുട്ടി

ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്കിടയിൽ ബിജെപി നേതാവ്‌ എ.പി. അബ്ദുള്ളകുട്ടി കണ്ടത് ദൃശ്യത്തിന്റെ വ്യാജപതിപ്പെന്ന വാദവുമായി വിമർശകർ. എന്നാൽ താൻ കണ്ടത് യഥാർത്ഥ പതിപ്പെന്ന് വിശദമാക്കി അബ്ദുള്ളക്കുട്ടിയും . ദൃശ്യം 2 കണ്ടശേഷം എ.പി അബ്ദുല്ലക്കുട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ കമന്റ് ബോക്സിലാണ് വ്യാജ പതിപ്പെന്ന ആരോപണവുമായി വിമർശകർ എത്തിയത് .

‘ജിത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്ലൈറ്റിൽ ദില്ലി യാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്... ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നൊന്നര സിനിമയായിരിക്കും... അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമ. വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു.’ ഇപ്രകാരമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്.

ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ എങ്ങനെ സിനിമ കണ്ടു? വിമാനത്തിൽ എവിടെയാണ് റേഞ്ച്? ടെലിഗ്രാമിൽ കിട്ടിയ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്തു കണ്ടതല്ലേ? വിമാനത്തിൽ കയറുമ്പോൾ മൊബൈൽ ഫ്ലൈറ്റ് മോഡിലല്ലേ? രണ്ടര മണിക്കൂറുള്ള സിനിമ ഓടിച്ചിട്ടു കണ്ടതാണോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് വിമർശകർ ഉയർത്തിയത്. അബ്ദുള്ളക്കുട്ടിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും വന്നിരുന്നു.

എന്നാൽ ആമസോൺ പ്രൈമിൽ വിഡിയോ ഡൗൺലോഡ് ചെയ്ത ശേഷം പിന്നീട് കാണാനുള്ള സൗകര്യമുണ്ടെന്നും ഫ്ലൈറ്റ് മോഡിലും കാണാമെന്നുമായിരുന്നു അബ്ദുല്ലക്കുട്ടിയുടെ മറുപടി. അതെ സമയം അബ്ദുള്ളക്കുട്ടിയെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റുകളും സജീവമായിരുന്നു. കോഴിക്കോട് – ഡൽഹി വിമാന യാത്രയ്ക്കുള്ള സമയം ദൃശ്യം 2 കാണാൻ ധാരാളമാണെന്നും പറഞ്ഞുകൊണ്ട് ടൈം ചാർട്ട് ഉൾപ്പെടെ ചിലർ പോസ്റ്റ് ചെയ്തു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT