Film News

'നിങ്ങള്‍ നമ്മുടെ മഹാസംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ്', രമേഷ് പിഷാരടിയെ വിമര്‍ശിച്ച് അബ്ദുള്ളക്കുട്ടി

രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. ചിത്രത്തിനൊപ്പം കുറിച്ച ക്യാപ്ഷനാണ് അബ്ദുള്ളക്കുട്ടിയെ ചൊടിപ്പിച്ചത്. പാറക്കെട്ടില്‍ കണ്ണുകള്‍ അടച്ചിരിക്കുന്ന തന്റെ ചിത്രത്തിന് 'മടിറ്റേഷന്‍' എന്നായിരുന്നു പിഷാരടി നല്‍കിയ ക്യാപ്ഷന്‍.

'പിഷാരടി, നിങ്ങള്‍ നമ്മുടെ മഹാ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ്', എന്നായിരുന്നു അബ്ദുള്ളക്കുട്ടി ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. പിഷാരടിയുടെ ചിത്രത്തിനൊപ്പം അബ്ദുള്ളക്കുട്ടിയുടെ കമന്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മഹാ സംസ്‌കാരത്തെ കൊഞ്ഞണം കാട്ടരുതെന്ന് പറഞ്ഞത് തമാശയായല്ല, സീരിയസ് ആയാണെന്നായിരുന്നു ഇത് സംബന്ധിച്ച് അബ്ദുള്ളക്കുട്ടി മനോരമ ഓണ്‍ലൈനോട് പറഞ്ഞത്. മെഡിറ്റേഷനെ മടിറ്റേഷന്‍ എന്ന് പറയുന്നത് ഭയങ്കര തെറ്റാണെന്നും, കളിയാക്കലാണെന്നും അതുകൊണ്ടാണ് പ്രതികരിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

AP Abdullakkutty Against Ramesh Pisharody

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT