Film News

പൊലീസായി ടൊവിനോ തോമസ് ; അന്വേഷിപ്പിന്‍ കണ്ടെത്തും ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

'കടുവ' എന്ന ചിത്രത്തിന് ശേഷം ജിനു വി അബ്രഹാം തിരക്കഥയെഴുതി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയുന്ന ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. ടൊവിനോ തോമസ് പൊലീസ് കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ മുപ്പത്തിയഞ്ചു ദിവസം നീണ്ടു നിന്ന ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള അണിയറപ്രവര്‍ത്തകരുടേയും മറ്റും ചിത്രങ്ങളും വീഡിയോയും ഉള്‍ക്കൊള്ളിച്ച് ഒരുക്കിയിരിക്കുന്ന ഷെഡ്യൂള്‍ പാക്കപ്പ് വീഡിയോ, കഴിഞ്ഞ ദിവസം ടൊവിനോ തോമസ് സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവച്ചിരുന്നു.

ആനന്ദ് നാരായണന്‍ എന്ന സബ് ഇന്‍സ്പെക്ടറായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. കല്‍ക്കി, എസ്ര സിനിമകള്‍ക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രം, ഒരു ബിഗ് ബഡ്ജറ്റ് ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ഒരുങ്ങുന്നത്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി (നന്‍ പകല്‍ മയക്കം ഫെയിം) എന്നിവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായെത്തുന്നു. കാപ്പ എന്ന സിനിമയ്ക്ക് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

കര്‍ണ്ണന്‍, കബാലി തുടങ്ങി നിരവധി തമിഴ് സിനിമകള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്. കലാ സംവിധാനം ദിലീപ് നാഥ് . ഛായാഗ്രഹണം ഗൗതം ശങ്കര്‍, എഡിറ്റിംഗ് സൈജു ശ്രീധര്‍, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍ സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജംഷീര്‍ പുറക്കാട്ടിരി, പി ആര്‍ ഓ ശബരി, മാര്‍ക്കറ്റിങ് സ്നേക്ക്പ്ലാന്റ്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT