Film News

'കുറ്റാന്വേഷണ പശ്ചാത്തലത്തിൽ ടൊവിനോയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും' ; ഫസ്റ്റ് ഗ്ലാൻസ് പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുരിയാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്‍റെ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി. ടൊവിനോ തോമസ് പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം ഒരു ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ്. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജിനു വി എബ്രാഹാം ആണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.

സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്.

സന്തോഷ് നാരായണന്‍ സംഗീതവും നല്‍കുന്നു. എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത് സൈജു ശ്രീധരനാണ്. 'തങ്ക'ത്തിന് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. എഡിറ്റിംഗ്- സൈജു ശ്രീധർ,കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യുംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ,  പി ആർ ഒ : ശബരി

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT