Film News

'റിയാലിറ്റിയിലല്ല' ; ട്രെയിലറിലും പിടിനല്‍കാതെ അന്‍വര്‍ റഷീദ് ; വേറെ ലെവല്‍ പെര്‍ഫോര്‍മന്‍സുമായി ഫഹദിന്റെ 'ട്രാന്‍സ്'

ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. ചിത്രം ഫഹദിന്റെ മികച്ച പ്രകടനമായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു. ചിത്രമെന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് പോസ്റ്ററുകളിലും പാട്ടിലൂടെയുമെല്ലാം കണ്ടെത്താന്‍ ആരാധകര്‍ ശ്രമിച്ചുവെങ്കിലും അതിന് യാതൊരു സാധ്യതയും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നില്ല, അതിന് തുടര്‍ച്ചയായി സസ്‌പെന്‍സ് നിലനിര്‍ത്തുന്നത് തന്നെയാണ് ട്രെയിലറും.

ചിത്രത്തില്‍ കന്യാകുമാരിയില്‍ പ്രവര്‍ത്തിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ഫെബ്രുവരി 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രത്തിലെ 8 മിനിട്ടോളം രംഗങ്ങള്‍ ഒഴിവാക്കണമെന്ന് സിബിഎഫ്സിയുടെ തിരുവനന്തപുരം സെന്ററിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു തുടര്‍ന്ന രംഗങ്ങള്‍ മുറിച്ചുമാറ്റാനാവില്ലെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ് വ്യക്തമാക്കിയതോടെ ഹൈദരാബാദിലെ സിബിഎഫ്സി റിവൈസിങ് കമ്മിറ്റിയുടെ പുനപ്പരിശോധനയ്ക്ക് ചിത്രം അയച്ചിരുന്നു, കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് കമ്മിറ്റി ചിത്രം കണ്ട് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നനു.

നസ്റിയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം മേനോന്‍ എന്നിവരും വേഷമിടുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ഷൂട്ടിങ്ങിലായിരുന്നു.

അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ജാക്‌സണ്‍ വിജയനാണ സംഗീതം. അജയന്‍ ചാലിശേരിയാണ് കലാസംവിധാനം. ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമെന്നാണ് ട്രാന്‍സിനെക്കുറിച്ച് അജയന്‍ ചാലിശേരി ഫേസ്ബുക്കില്‍ കുറിച്ചത്.വിനായകന്‍ ചിത്രത്തിനായി ഒരു പാട്ടൊരുക്കുന്നുവെന്ന് ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT