Film News

ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; എന്തായിരിക്കാം സെലിബ്രറ്റികളുടെ പ്രതികരണം? സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപ്സി പന്നു എന്നിവരുടെ വസതികളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ ഇരുവരെയും പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണ് റെയ്‌ഡെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഐടി റെയ്‌ഡെന്ന് സാമൂഹ്യമാധ്യമങ്ങളിലും പ്രതികരണമുയരുന്നുണ്ട്. അതെ സമയം സംഭവത്തെ ആസ്പദിക്കിയുള്ള ട്രോളുകളും മീമുകളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരിക്കുന്നു. ആദായ നികുതി വകുപ്പ് റെയ്‌ഡിന്‌ വരുമ്പോഴുള്ള സെലിബ്രിറ്റികളുടെ പ്രതികരണങ്ങളാണ് ട്രോളുകളായും മീമുകളായും അവതരിപ്പിച്ചിരിക്കുന്നത്.

അനുരാഗ് കശ്യപിന്റെ വസതിയിൽ പതിനൊന്ന് മണിക്കൂറോളം ആദായ നികുതി വകുപ്പ് തിരച്ചിൽ നടത്തി. അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആദായ നികുതി വകുപ്പോ സെലിബ്രിറ്റികളോ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. 2018 ല്‍ പിരിച്ചുവിട്ട അനുരാഗ് കശ്യപിന്റെ നേതൃത്വത്തിലുള്ള ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത് . സംവിധായകനും നിര്‍മ്മാതാവുമായ വികാസ് ബഹല്‍, മധു മന്തേന എന്നിവരുടെ വീടുകളിലും മുംബൈയിലെ പ്രശസ്തമായ സെലിബ്രിറ്റി മാനേജ്‌മെന്റ് ഏജന്‍സികളിലും റെയ്ഡ് നടന്നിരുന്നു.

അനുരാഗ് കശ്യപ്, സംവിധായകന്‍ വിക്രമാദിത്യ മോട്വാനെ, നിര്‍മ്മാതാവ് മധു മന്തേന, വികാസ് ബഹല്‍ എന്നിവര്‍ ചേര്‍ന്നാണ് മുംബൈയില്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഫാന്റം ഫിലിംസ് രൂപീകരിച്ചത്. വികാസ് ബഹലിനെതിരെ ലൈംഗികാതിക്രമണ പരാതി വന്നതിന് പിന്നാലെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഫാന്റം ഫിലിംസ് നിര്‍മ്മിച്ച മന്‍മാര്‍സിയാനില്‍ തപ്സി പന്നു അഭിനയിച്ചിരുന്നു. ബോളിവുഡില്‍ പല പ്രധാന പ്രൊജക്ടുകളും ഫാന്റം ഫിലിംസ് നിര്‍മ്മിച്ചിരുന്നു.

'ഒന്നൊന്നര ഫീൽ ഗുഡ് ഐറ്റം'; നിവിൻ-അജു ഫണ്ണുമായി 'സർവ്വം മായ' പുതിയ ഗാനം

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

അയാള്‍ രസമുണ്ടാക്കുകയാണ്

SCROLL FOR NEXT