Film News

'എന്റേതായ കാരണങ്ങളാല്‍ സുശാന്തുമായി ജോലി ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു', വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് അനുരാഗ് കശ്യപ്

സുശാന്ത് സിങ് രജ്പുതിന്റെ മാനേജരുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് സംവിധായകന്‍ അനുരാഗ് കശ്യപ്. തന്റേതായ കാരണങ്ങളാല്‍ തനിക്ക് സുശാന്തുമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്ന് ട്വീറ്റ് പങ്കുവെച്ച് സംവിധായകന്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബോളിവുഡ് സിനിമാ മേഖല വര്‍ഷങ്ങളോളം സുശാന്തിനെ ബഹിഷ്‌കരിക്കുകയും, മാറ്റിനിര്‍ത്തുകയും ചെയ്തുവെന്ന ഒരു ട്വിറ്റര്‍ യൂസറിന്റെ പോസ്റ്റിന് മറുപടിയായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റ്. മെയ് 22നും ജൂണ്‍ 14നും സുശാന്തിന്റെ മാനേജരുമായി സംസാരിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പങ്കുവെച്ചത്.

'ഇത് ചെയ്യുന്നതില്‍ എന്നോട് ക്ഷമിക്കണം. സുശാന്ത് മരിക്കുന്നതിന് മൂന്ന് ആഴ്ച മുമ്പ് അദ്ദേഹത്തിന്റെ മാനേജരുമായി നടത്തിയ സംഭാഷണമാണ് ഇത്. ഇതുവരെ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് ആവശ്യമാണെന്ന് തോന്നുന്നു. ശരിയാണ്, എന്റേതായ കാരണങ്ങളാല്‍ എനിക്ക് സുശാന്തുമായി ജോലിചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു', മെയ് 22-ലെ ചാറ്റ് പങ്കുവെച്ച് അനുരാഗ് കശ്യപ് കുറിച്ചു.

അനുരാഗ് കശ്യപിന്റെ സിനിമയില്‍ സുശാന്ത് അഭിനയിച്ചു കാണാന്‍ പ്രേക്ഷകന്‍ എന്ന നിലയില്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് മാനേജര്‍ പറയുന്നതും ഇതിന് അനുരാഗ് കശ്യപ് നല്‍കിയ മറുപടിയുമാണ് ആദ്യത്തെ ചാറ്റിലുള്ളത്. സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജൂണ്‍ 14ന് മാനേജറുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും അനുരാഗ് കശ്യപ് പുറത്തുവിട്ടിട്ടുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT