Film News

ലോകഃ പോലൊരു സിനിമ ചെയ്യാനുള്ള ധൈര്യം ബോളിവുഡിന് ഇല്ല, അവിടെ ഇത്തരം സിനിമകൾ ചെയ്യുന്നത് ആലിയ ഭട്ട് മാത്രം; അനുരാ​ഗ് കശ്യപ്

ലോകഃ പോലെ ഒരു സിനിമ ചെയ്യാനുള്ള ധൈര്യം ബോളിവുഡ് ഫിലിം ഇൻഡസ്ട്രിക്ക് ഇല്ലെന്ന് സംവിധായകൻ അനുരാ​ഗ് കശ്യപ്. കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രമാണ് ലോകഃ. മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടി ചിത്രം ഇപ്പോൾ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയിരിക്കുകയാണ്. ലോകയുടെ അതേ ബഡ്ജറ്റിൽ സ്ത്രീ കേന്ദ്രീകൃതമായി ഒരു സിനിമ ചെയ്യാൻ ബോളിവുഡിന് കഴിയില്ലെന്നും അത്തരം സിനിമകൾ ബോളിവുഡിൽ ആലിയ ഭട്ട് മാത്രമാണ് ചെയ്യുന്നതെന്നും അനു​രാ​ഗ് കശ്യപ് ഒരു ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അനുരാ​ഗ് കശ്യപ് പറഞ്ഞത്:

ലോക റെക്കോർഡുകൾ തിരുത്തി കുറിക്കുകയാണ്.ഞാൻ ആ സിനിമകൾ കാണാൻ കാത്തിരിക്കുകയാണ്. ലോകയുടെ അതേ ബഡ്ജറ്റിൽ ഒരു സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകി അത്തരം ഒരു സിനിമ ചെയ്യാനുള്ള ധൈര്യം ബോളിവുഡിന് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അത്രയും ധൈര്യം ഇനി ഉണ്ടാകുമോയെന്നും അറിയില്ല. ഇത്തരത്തിലുള്ള സിനിമകളായ ​ഗം​ഗുഭായ്, ജി​ഗിര തുടങ്ങിയവയൊക്കെ മുമ്പ് ഇവിടെ ചെയ്തത് ആലിയ ഭട്ട് ആണ്. ലോകഃ എന്ന സിനിമ ഞാൻ കണ്ടില്ല, മോട്വാനി കണ്ടിരുന്നു. അദ്ദേഹമാണ് ഈ എനിക്ക് ഈ സിനിമയെക്കുറിച്ച് പറഞ്ഞു തന്നത്. വളരെ വിശ്വാസയോ​ഗ്യമായ ഒരു ലോകമാണ് അവർ ആ സിനിമയിൽ സൃഷ്ടിച്ചിരിക്കുന്നത്. അതിന് വേണ്ടി അത്രമാത്രം മിത്തോളജി അവർ അറിഞ്ഞിരിക്കണമല്ലോ? സൗത്തിലെ ആളുകൾ അവരുടെ ഭാഷയിലാണ് ചിന്തിക്കുന്നത്. ഇവിടെയുള്ള ആളുകൾ ഇം​ഗ്ലീഷിൽ ചിന്തിച്ച് ​ഹിന്ദിയിലേക്ക് അത് ട്രാൻസ്ലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അതാണ് ഇവിടുത്തെ പ്രശ്നം.

കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രമാണ് ‘ലോകഃ’ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമാണം. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കല്യാണിയെക്കൂടാതെ നസ്‌ലന്‍, സാന്‍ഡി മാസ്റ്റർ, ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കൂടാതെ ദുൽഖ, ടൊവിനോ തുടങ്ങിയവരും ചിത്രത്തിൽ അഥിതി താരങ്ങളായി എത്തിയിട്ടുണ്ട്.

വെർച്വൽ സൈക്കിളിങ് റേസ് നടത്തി ജി.ഡി.ആർ.എഫ്.എ ദുബായ്

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം പ്രൊഫസർ ഖാദർ മൊയ്‌ദീന്

മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം, ആദരം ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾക്ക്

ഒരു വളയുണ്ടാക്കി വയ്ക്കുന്ന പൊല്ലാപ്പുകളെ..; നിറയെ സസ്പെൻസുകളുമായി ധ്യാനും ലുക്മാനും ഒന്നിക്കുന്ന 'വള' തിയറ്ററുകളിൽ

ഇത് ലോക സംഭവം, ഇൻഡസ്ട്രി ഹിറ്റ് ആയി കല്യാണി പ്രിയദർശൻ ചിത്രം 'ലോകഃ ചാപ്റ്റർ 1: ചന്ദ്ര'

SCROLL FOR NEXT