Film News

'നച്ചത്തിരം നഗര്‍ഗിരത്' കണ്ട് പാ രഞ്ജിത്തിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

നച്ചത്തിരം നഗര്‍ഗിരത് കണ്ട് പാ രഞ്ജിത്തിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. മുംബൈയില്‍ വെച്ചാണ് അനുരാഗ് കശ്യപ് സിനിമ കണ്ടത്. പാ രഞ്ജിത്തും അനുരാഗ് കശ്യപും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുകയാണ്.

സര്‍പ്പാട്ടെ പരമ്പരൈക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്. യുവതാരങ്ങളെ കേന്ദ്രകഥാപാത്രമാക്കി പാ രഞ്ജിത്ത് ഒരുക്കിയ ചിത്രം കൂടിയാണിത്. കാളിദാസ് ജയറാം, ദുഷാര വിജയന്‍, കലൈയരസന്‍ എന്നിവരാണ് പ്രധാന റോളുകളില്‍. ആഗസ്റ്റ് 31 ന് സിനിമ തിയേറ്ററുകളിലെത്തും.

പാ രഞ്ജിത്ത് തന്നെ കഥയൊരുക്കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം കിഷോര്‍ കുമാര്‍ ആണ്. സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയില്‍ അറിവ്, ഉമാ ദേവി എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. 'ഇരണ്ടാം ഉലക പോരിന്‍ കടൈശി ഗുണ്ട്' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ റാപ്പര്‍ കൂടിയായ തെന്‍മയാണ് സംഗീത സംവിധായകന്‍.

ഹരികൃഷ്ണന്‍, വിനോദ്, സര്‍പ്പട്ടൈ പരമ്പര ഫെയിം ഷബീര്‍ കല്ലറക്കല്‍, റെജിന്‍ റോസ്, ദാമു തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വി.പി.ആര്‍, ശ്യാം സുന്ദര്‍, രൂപേഷ്, ശ്യാം ലാല്‍ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാ രഞ്ജിത്തിന്റെ തന്നെ നീലം പ്രൊഡക്ഷന്സും യാഴി ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT