Film News

ലോകയുടെ 10 കോപ്പികളെങ്കിലും ഉടൻ തന്നെ ബോളിവുഡിൽ കാണാം, അവിടെ നടക്കുന്നത് വില കുറഞ്ഞ അനുകരണം: അനുരാഗ് കശ്യപ്

ബോളിവുഡ് സിനിമാ നിർമ്മാതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. ബോളിവുഡിൽ നല്ല നിർമ്മാതാക്കളുടെ കുറവുണ്ട്. നിര്‍മാതാക്കളിലെ കോര്‍പ്പറേറ്റ് സിസ്റ്റമാൻ ബോളിവുഡിനെ നശിപ്പിക്കുന്നത്. 'ലോക' എന്ന ചിത്രം വലിയ വിജയം നേടിയതിന് പിന്നാലെ ബോളിവുഡില്‍ ലോകയുടെ കോപ്പികളുടെ കുത്തൊഴുക്കായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഹിന്ദി സിനിമയില്‍ നല്ല നിര്‍മ്മാതാക്കളുടെ കുറവുണ്ട്. തെന്നിന്ത്യൻ സിനിമയിൽ വയലന്‍സും ആക്ഷനുമൊക്കെയുള്ള വലിയ ഹിറ്റുകള്‍ നിര്‍മ്മിക്കുന്നത് കാണുമ്പോള്‍ അതുപോലെയുള്ള സിനിമകള്‍ ഹിന്ദിയിലും നിര്‍മ്മിക്കാന്‍ തോന്നും. സൗത്ത് ഫിലിം മേക്കേഴ്‌സിന് കണ്‍വിക്ഷനുണ്ട്. പക്ഷെ ഹിന്ദി നിര്‍മ്മാതാക്കള്‍ക്ക് അതില്ല. അവിടെ വില കുറഞ്ഞ അനുകരണമാണ് നടക്കുന്നത്,'

'അത് നിർമ്മാതാക്കളുടെ പ്രശ്നമാണ്. അവർ കാഴ്ചപ്പാടുള്ള സംവിധായകരുടെ വഴി പോലും അവർ മുടക്കും. ലോക എത്ര നന്നായി ഓടുന്നുവെന്ന് നോക്കുക. അവിടുത്തെ ഫിലിം മേക്കേഴ്‌സ് ഒരുമിച്ച് ജോലി ചെയ്യാന്‍ തയ്യാറാണ്. പക്ഷെ ഹിന്ദി ഫിലിം ഇന്‍ഡസ്ട്രി വേറൊരു ദിശയിലേക്ക് പോയി. കാത്തിരുന്നു കാണൂ, അവര്‍ ഇനി ലോകയുടെ 10 കോപ്പികളുണ്ടാക്കും,' അനുരാഗ് കശ്യപ് പറഞ്ഞു.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT