Film News

പുഷ്പ കണ്ടു, അല്ലു അര്‍ജുന്‍ നിങ്ങളൊരു റോക്ക്‌സ്റ്റാര്‍: അനുപം ഖേര്‍

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയെ പ്രശംസിച്ച് മുതിര്‍ന്ന ബോളിവുഡ് നടന്‍ അനുപം ഖേര്‍. അല്ലു അര്‍ജുന്‍ റോക്ക്‌സ്റ്റാറാണെന്നാണ് അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്. സിനിമ കണ്ടതിന് ശേഷം അല്ലുവിന് ഒപ്പം അഭിനയിക്കുന്നതിനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

'പുഷ്പ കണ്ടു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ. വളരെ ആവേശം പകരുന്ന കൊടുത്ത പൈസ വസൂലായ ചിത്രം. പിന്നെ പ്രിയപ്പെട്ട അല്ലു അര്‍ജുന്‍ നിങ്ങളൊരു റോക്ക്‌സ്റ്റാറാണ്. നിങ്ങളുടെ കഥാപാത്രത്തിന്റെ എല്ലാ ചലനങ്ങളും ഭാവവും ഇഷ്ടപ്പെട്ടു. നിങ്ങള്‍ക്കൊപ്പം എത്രയും പെട്ടന്ന് ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പുഷ്പ ടീമിന്റെ എന്റെ അഭിനന്ദനം.', എന്നാണ് അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്.

ഡിസംബര്‍ 17നാണ് പുഷ്പ തിയേറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ആമസോണ്‍ പ്രൈമിലും സ്ട്രീമിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ വില്ലന്‍. രശ്മിക മന്ദാനയാണ് നായിക.

അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ 2: ദ റൂളിന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് രശ്മിക മന്ദാന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT