Film News

‘ഉള്ളം തന്നേ പാടുന്നെന്തേ’; അനുഗ്രഹീതന്‍ ആന്റണിയിലെ ‘കാമിനി’ ഏറ്റെടുത്ത് പ്രേക്ഷകര്‍  

THE CUE

അനുഗ്രഹീതന്‍ ആന്റണിയിലെ 'കാമിനി' എന്ന പാട്ട് ഏറ്റെടുത്ത് പ്രേക്ഷകര്‍. യുട്യൂബില്‍ റിലീസ് ചെയ്ത് 20 മണിക്കൂറിനുള്ളില്‍ ആറ് ലക്ഷത്തിലധികം പേര്‍ പാട്ട് കേട്ടുകഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ഒഫീഷ്യല്‍ വീഡിയോ റിലീസ് ചെയ്തത്. ഹരിശങ്കര്‍ കെ എസ് പാടിയ 'കാമിനി'ക്ക് ഈണമിട്ടിരിക്കുന്നത് അരുണ്‍ മുരളീധരനാണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ 'കാമിനി' ഇപ്പോള്‍ രണ്ടാമതുണ്ട് . അടുത്തിടെ പാട്ടിന്റെ ടീസര്‍ പുറത്തിറക്കിയപ്പോഴും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ചു നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷനാണ് ചിത്രത്തിലെ നായിക.ജിഷ്ണു സ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.

സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്. സെൽവകുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരിയുടേതാണ് എഡിറ്റിങ്. അരുൺ വെഞ്ഞാറമൂടാണ് ആർട് ഡയറക്ടർ . ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ചിത്രത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്. 2020 ഇൽ ആദ്യം പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT