Film News

‘വേലി’യില്‍ നിന്ന് ആന്റണി വര്‍ഗീസ് ചിത്രത്തിലേക്ക്, വിനീത് വാസുദേവന്റെ സിനിമ നിര്‍മ്മിക്കുന്നത് ഷെബിന്‍ ബക്കറും ഗിരീഷ് എഡിയും

THE CUE

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വേലി എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത വിനീത് വാസുദേവന്‍ ആന്റണി വര്‍ഗീസ് നായകനായ സിനിമയുമായി എത്തുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും സംവിധായകന്‍ ഗിരീഷ് എഡി യും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വരുണ്‍ ധരയാണ് സിനിമയുടെ തിരക്കഥ.

ചാര്‍ളി, ടെക് ഓഫ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ഏഴാമത്തെ ചിത്രമാണ് വിനീതിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. 2020 ഇല്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്നു.

നിഖില്‍ പ്രേമരാജിന്റെ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് പൂര്‍്ത്തിയാക്കി ടിനു പാപ്പച്ചന്‍ ചിത്രം അജഗജാന്തരത്തില്‍ ആണ് ആന്റണി വര്‍ഗീസ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ ആന്റണി വര്‍ഗീസ് കരാര്‍ ചെയ്തിരുന്നുവെങ്കിലും മലയാളം സിനിമയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഉപേക്ഷിച്ചിരുന്നു.

ഇക്കൊല്ലത്തെ ഫെഫ്ക ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനും മികച്ച തിരക്കഥക്കും അവാര്‍ഡുകള്‍ നേടിയത് വേലി ആയിരുന്നു.വേലിക്ക് പുറമെ നിലം, വീഡിയോമരണം' എന്നീ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്..

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT