Film News

രണ്ട് ​ഗെറ്റപ്പിൽ ആന്റണി പെപ്പെ, നായികയായി നന്ദന രാജൻ, ഓ മേരി ലൈല ക്രിസ്മസിന്

ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈല ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്നു. ഡിസംബർ 23 ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആന്റണി വർഗീസ് ചിത്രത്തിലെത്തുന്നത്. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രത്തിന്റെ സംവിധാനം. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. നവാ​ഗതയായ നന്ദന രാജനാണ് നായിക.

Antony Varghese's Oh Meri Laila confirmed as Christmas release

സോന ഒലിക്കൽ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ബബ്ലു അജുവാണ് ഛായാഗ്രഹണം. എഡിറ്റർ-കിരൺ ദാസ്, വിനായക് ശശികുമാർ, ശബരീഷ് വർമ്മ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് അങ്കിത്ത് മേനോൻ ആണ്. പശ്ചാത്തലസംഗീതം - സിദ്ധാർഥ പ്രദീപ് പോൾ വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. കോളേജ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കൂടിയാണ് ഓ മേരി ലൈല.. ലൈലാസുരന്‍ എന്ന കഥാപാത്രമായാണ് പെപ്പെ എത്തുന്നത്. നന്ദന രാജന്‍ സരോജ ദേവി എന്ന നായികാ കഥാപാത്രമായി എത്തുന്നു. നന്ദന നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രവുമാണ് ഓ മേരി ലൈല.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT