Film News

ആഷിഖ് അബുവായി ആന്റണി വർ‌​ഗീസ്, ഫാമിലി ആക്ഷൻ ചിത്രം 'ദാവീദ്' ഫെബ്രുവരി 14 ന് തിയറ്ററുകളിൽ

ആന്റണി വർ​ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദ് ഉടൻ തിയറ്ററുകളിലെത്തും. സമ്പൂർണ്ണമായും ബോക്സിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആഷിഖ് അബു എന്ന ബോക്സർ കഥാപാത്രത്തെയാണ് ആന്റണി വർ​ഗീസ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി ആന്റണി മുമ്പ് ശരീരഭാരം കുറയ്ക്കുകയും പ്രത്യേക പരിശീലനം നേടുകയും ചെയ്തിരുന്നു. ഫാമിലി ആക്ഷൻ ​ഴോണറിൽ എത്തുന്ന ചിത്രത്തിൽ ലിജോ മോളാണ് ആന്റണി വർ​ഗീസിന്റെ നായികയായി എത്തുന്നത്. ചിത്രം ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തും.

സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോം ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിച്ചിരിക്കുന്നത്. വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെലസ്, അജു വർഗീസ്, ജെസ് കുക്കു, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈജിപ്ഷ്യൻ താരം മോ ഇസ്‌മായിലും നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 71 ദിവസത്തോളം നീണ്ട ഷൂട്ടിം​ഗ് ആണ് ചിത്രത്തിനുണ്ടായിരുന്നത്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് PC സ്റ്റണ്ട്‌സ് ആണ്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. സാലു കെ തോമസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് രാകേഷ് ചെറുമഠം ആണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍. കാസ്റ്റിംഗ് ഡയറക്ടർ വൈശാഖ് ശോബന കൃഷ്ണൻ. കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത്,പ്രദീപ്‌ കടക്കശ്ശേരി. മേക്കപ്പ് അര്‍ഷദ് വര്‍ക്കല. ലൈന്‍പ്രൊഡ്യൂസര്‍ ഫെബി സ്റ്റാലിന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്. വിഎഫ്എക്‌സ് കോക്കനട്ട് ബഞ്ച്. സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്. ഡിജിറ്റൽ ബ്രാൻഡിംഗ് ഫ്രൈഡേ പേഷ്യന്റ്. പബ്ലിസിറ്റി ഡിസൈൻസ് ടെന്‍പോയിന്റ്.

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

SCROLL FOR NEXT