Film News

'നഹാസ് പോർഷെ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്നാ കേൾക്കുന്നെ'; സോഫിയ പോളിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആന്റണി വർ​ഗീസ്

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് 'ആർ ഡി എക്സ്'. ഓണം റിലീസായി ആ​ഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച് പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയിലാണ് രസകരമായ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന്മാരിലൊരാള ആന്റണി വർ​ഗീസ്. ജയിലർ സിനിമ ഹിറ്റായപ്പോൾ സിനിമയുടെ നിർമാതാക്കളായ സൺ പിക്ചേഴ്സ് നടൻ രജിനികാന്തിനും സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും കാറ് നൽകിയതുമായി ബന്ധപ്പെടുത്തിയാണ് ആർഡിഎക്സിന്റെ നിർമാതാവ് സോഫിയ പോളിനൊപ്പമുള്ള ചിത്രം ആന്റണി പങ്കുവച്ചത്.

ആന്റണിയുടെ പോസ്റ്റ്

ജയ്‌ലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ.. പിന്നെ നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ.

ആന്റണിക്കും സോഫിയ പോളിനുമൊപ്പം നീരജ് മാധവും ഷെയ്ൻ നി​ഗവും ഫോട്ടോയിൽ ഉണ്ട്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനറാണ്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT