Film News

കാണാന്‍ വാശിപിടിച്ച് കരഞ്ഞ് കുഞ്ഞു ആരാധകന്‍, കാണാനെത്തി പെപ്പെ

പെപ്പേയെ കാണാന്‍ വാശിപിടിച്ച് കരഞ്ഞ കുഞ്ഞ് ആരാധകനെ നേരില്‍ കണ്ട് താരം. ഇന്നലെ തന്നെ കാണാന്‍ കഴിയാത്തതില്‍ കരയുന്ന ഇമ്രാന്‍ ഷിഹാബ് എന്ന കുഞ്ഞ് ആരാധകന്റെ വീഡിയോ പെപ്പേ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ആലപ്പുഴയില്‍ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ച് കുഞ്ഞിനെ കണ്ടിരുന്നെന്നും മടങ്ങുന്നതിന് മുമ്പ് അവനെ നേരില്‍ പോയി കാണുമെന്നുമാണ് പെപ്പെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് താരം. കൈ നിറയെ ചോക്ലേറ്റ് ഒക്കെയായി ആന്റണിയെ കാണാന്‍ ലൈല ലൊക്കേഷനില്‍ എത്തിയ ഇമ്രാന്‍ ഷിഹാബിനെ ചേര്‍ത്തിപിടിച്ചു നില്‍ക്കുന്ന ആന്റണിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. ഇമ്രാനൊപ്പമുള്ള ചിത്രം ആന്റണിയും പങ്കുവെച്ചിട്ടുണ്ട്.

'ഇന്നലെ കരഞ്ഞ ഇമ്രാന്‍ ഷിഹാബ് ധാ ഇന്ന് ഫുള്‍ ഹാപ്പിയായി 'ലൈല 'യുടെ സെറ്റില്‍ എത്തിയിട്ടുണ്ട്..നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്... കൊണ്ടുവന്നില്ലേല്‍ അവന്‍ മിക്കവാറും വീട്ടില്‍ അജഗജാന്തരത്തിലെ ലാലിയാകും', എന്നാണ് പെപ്പേ കുറിച്ചത്.

ആലപ്പുഴയില്‍ നടക്കുന്ന 'ലൈല' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കാണാനെത്തിയതായിരുന്നു ഇമ്രാന്‍. എന്നാല്‍ തിരക്കുകാരണം പെപ്പേയുടെ അടുത്ത് എത്താന്‍ സാധിച്ചില്ല. അതിന് പിന്നാലെയാണ് കുഞ്ഞ് താരത്തെ കാണാന്‍ സാധിക്കാത്തതില്‍ കരയുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പെപ്പെ പങ്കുവെച്ചത്.

'ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാന്‍ നിക്കുമ്പോള്‍ കുറച്ചു മാറി ഇവനെ ഞാന്‍ കണ്ടതാണ് പക്ഷെ അടുത്തേക്ക് എത്താന്‍ പറ്റാത്തകാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല.... എന്തായാലും ആലപ്പുഴയില്‍ നിന്ന് പോകുന്നതിന് മുന്‍പ് കണ്ടിട്ടേ ഞാന്‍ പോകൂ... 'എന്നായിരുന്നു പെപ്പേ വീഡിയോ പങ്കുവെച്ച് കുറിച്ചത്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT