Film News

ആന്റണി പെരുമ്പാവൂർ ഇനി അഭിനേതാക്കളുടെ സംഘടനയിലും, അമ്മ അംഗമായി

ആന്റണി പെരുമ്പാവൂർ താരസംഘടനയായ അമ്മയിൽ അംഗത്വമെടുത്തു. ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി സംഘടനയില്‍ അംഗത്വമെടുത്തത്. ഞായറാഴ്ച കൊച്ചിയിൽ വെച്ചായിരുന്നു അമ്മയുടെ ജനറൽ ബോഡി യോഗം. 26 ഓളം സിനിമകളില്‍ ആന്റണി പെരുമ്പാവൂർ അഭിനയിച്ചിട്ടുണ്ട്. കിലുക്കമായിരുന്നു ആദ്യ ചിത്രം. ദൃശ്യം 2 പോലെയുള്ള സിനിമകളിലെ മുഴുനീള പോലീസ് വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മരക്കാറാണ് അവസാനമായി അഭിനയിച്ച ചിത്രം.

നിർമ്മാതാവെന്ന നിലയിൽ നേരത്തെ ശ്രദ്ധേയനായ ആന്റണി പെരുമ്പാവൂർ ഇതിനോടകം തന്നെ 32 സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. മലയാളത്തിലെ തന്നെ പണംവാരി ചിത്രങ്ങളിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങൾ മുന്പന്തിയിലുണ്ട്. ഏറ്റവും വലിയ മുതൽമുടക്കിൽ നിർമ്മിച്ച മലയാള സിനിമയെന്ന റെക്കോർഡും ആന്റണി പെരുമ്പാവൂർ നിർമ്മിച്ച മരക്കാർ അറബിക്കടലിന്റെ സിംഹത്തിനാണ്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായും ആന്റണി പ്രവര്‍ത്തിച്ചിരുന്നു.

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

SCROLL FOR NEXT