Film News

ഫ്രോയിഡാവാന്‍ ആന്റണി ഹോപ്കിന്‍സ്, 'ഫ്രോയിഡ്‌സ് ലാസ്റ്റ് സെഷന്‍' കാന്‍സില്‍ പ്രഖ്യാപിച്ചു

വിഖ്യാതനായ മനഃശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയിഡിന്റെ ജീവിതം പ്രമേയമാകുന്ന ഫ്രോയിഡ്‌സ് ലാസ്റ്റ് സെഷന്‍ എന്ന ചിത്രത്തില്‍ ആന്റണി ഹോപ്കിന്‍സ് ഫ്രോയിഡാകും. മാത്യു ബ്രൗണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ നടന്നു.

രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലത്തില്‍ ഫ്രോയിഡിന്റെ അവസാന കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ഫ്രോയിഡും എഴുത്തുകാരന്‍ സി.എസ് ലൂയിസും തമ്മില്‍ ദൈവം ഉണ്ടോ എന്നതിനെക്കുറിച്ച് ഉണ്ടായ ചര്‍ച്ചകളിലൂടെയായിരിക്കും ചിത്രം കടന്നു പോവുക.

ആശയപരമായി ധ്രുവീകരിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവരവരുടെ കൂട്ടത്തില്‍ മാത്രം മുഴുകി മറ്റുള്ളവരുമായി യഥാര്‍ഥ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാത്ത കാലഘട്ടം. എല്ലാ പ്രേക്ഷകര്‍ക്കുമായി വൈകാരികവും ക്രിയേറ്റീവും ചിന്തിപ്പിക്കുന്നതമായ സിനിമ ഒരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT