Film News

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം; 'അന്റെ സുന്ദരനികി' ടീസർ

നാനി നായകനായി വിവേക് ആത്രേയ സംവിധാനം ചെയുന്ന 'അന്റെ സുന്ദരനികി'യുടെ ടീസർ പുറത്തിറങ്ങി. നസ്രിയ നസീമാണ് നായിക. നസ്രിയയുടെ ടോളിവുഡ് അരങ്ങേറ്റമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. റൊമാന്റിക് കോമഡി വിഭാഗത്തിൽ വരുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നർ കൂടിയാണ്.

സുന്ദർ എന്ന ബ്രാഹ്മണ യുവാവായാണ് നാനി അഭിനയിക്കുന്നത്. ലീലയെന്നാണ് നസ്രിയയുടെ കഥാപാത്രത്തിന്റെ പേര്. രണ്ട് മതത്തിന്റെ ഭാഗമായ സുന്ദറും ലീലയും പ്രണയിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. തന്റെ ആദ്യ രണ്ട് സിനിമകളും പോലെ തന്നെ ഹ്യൂമർ സ്വഭാവത്തിൽ തന്നെയാണ് 'അന്റെ സുന്ദരനിക്കി'യും സംവിധായകൻ വിവേക് ആത്രേയ ഒരുക്കിയിരിക്കുന്നത്. മൈത്രി മൂവിയെ മേക്കേഴ്‌സ് നിർമിക്കുന്ന ചിത്രം ജൂൺ 10നാണ് തിയേറ്ററുകളിലെത്തുന്നത്. തെലുങ്കിന് പുറമെ തമിഴിൽ 'ആടാടെ സുന്ദരാ' എന്ന പേരിലും മലയാളത്തിൽ 'ആഹാ സുന്ദരാ' എന്ന പേരിലും ഒരേ സമയം റിലീസ് ചെയ്യുന്നുണ്ട്.

നദിയ മൊയ്‌തു, ഹർഷവർധൻ, രാഹുൽ രാമകൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നികേത് ബൊമ്മിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്. വിവേക് ​​സാഗറിന്റെ സംഗീതവും ടീസറിന്റെ ഹൈലൈറ്റാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT