Film News

'സ്റ്റണ്ട് മാസ്റ്റേഴ്സ് അന്‍പറിവ് സംവിധായകരാകുന്നു, നായകൻ കമൽ ഹാസൻ' ; കെ എച്ച് 237 പ്രഖ്യാപിച്ചു

സ്റ്റണ്ട് മാസ്റ്റേഴ്സ് ആയ അന്‍പറിവ് ആദ്യമായി സംവിധായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കമൽ ഹാസനാണ് ചിത്രത്തിലെ നായകൻ. കെ എച്ച് 237 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസനും മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കമല്‍ ഹാസന്‍ തന്നെയാണ് ഇക്കാര്യം എക്സിലൂടെ പങ്കുവെച്ചത്. രണ്ട് പ്രതിഭകളെ അവരുടെ പുതിയ അവതാരത്തിൽ KH237-ന്റെ സംവിധായകരായി ചേർക്കുന്നതിൽ അഭിമാനിക്കുന്നു. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിലേക്ക് വീണ്ടും സ്വാഗതം എന്ന തലക്കെട്ടോടെയാണ് കമൽ ഹാസന്റെ ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ്റ് വീഡിയോ പുറത്തുവിട്ടത്.

ചിത്രം 2025ൽ തിയറ്ററുകളിലെത്തും. കമല്‍ ഹാസന്‍ ചിത്രം വിക്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയതും ഇരട്ട സഹോദരങ്ങളായ അന്‍പറിവായിരുന്നു. ഇനി പുറത്തിറങ്ങാനിരിക്കുന്ന മണിരത്‌നം - കമൽ ഹാസൻ ചിത്രം തഗ്ഗ് ലൈഫിന്റെ സംഘട്ടനങ്ങൾ ഒരുക്കുന്നതും അന്‍പറിവാണ്. അൻബുമണി അറിവുമണി എന്ന ഇരട്ട സഹോദരങ്ങളുടെ ചുരുക്കപ്പേരാണ് അന്‍പറിവ്. 2012 ൽ മലയാള ചിത്രം ബാച്ചിലര്‍ പാര്‍ട്ടിയിലൂടെ സ്റ്റണ്ട് കൊറിയോഗ്രഫി ആരംഭിച്ച അന്‍പറിവ് മാസ്റ്റേഴ്സ് ഹണി ബീ, കബാലി, കെജിഎഫ്, കൈതി, ഡോക്ടര്‍, ബീസ്റ്റ്, ലിയോ, ആര്‍ഡിഎക്സ്, സലാര്‍ എന്നീ സിനിമകളിൽ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സ് ആയി പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാസ് ചിത്രം കല്‍ക്കി 2829, കമല്‍ ഹാസന്‍ ചിത്രങ്ങളായ ഇന്ത്യന്‍ 2, തഗ് ലൈഫ്, രജിനികാന്ത് ചിത്രം വേട്ടയന്‍, രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചര്‍ എന്നിവയാണ് അന്‍പറിവ് മാസ്റ്റേഴ്സിന്‍റെ പുതിയ പ്രൊജക്ടുകൾ.

ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യന്റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 ആണ് കമൽ ഹാസന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം 2024 ൽ തിയറ്ററുകളിലെത്തും. മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മണിരത്‌നത്തോടൊപ്പം കമല്‍ഹാസൻ ഒന്നിക്കുന്ന തഗ്ഗ് ലൈഫും അണിയറയിൽ ഒരുങ്ങുന്ന കമൽ ചിത്രമാണ്. ദുൽഖർ സൽമാൻ, ജോജു ജോർജ്, ജയം രവി, ഗൗതം കാർത്തിക്, തൃഷ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT