Film News

ജഗമേ തന്തിരത്തിലെ മറ്റൊരു മലയാളി സാന്നിധ്യം; സിനിമയിൽ അനൂപ് ശശിധരന്റെ ആദ്യ ഷോട്ട് ധനുഷിനൊപ്പം

കാര്‍ത്തിക് സുബ്ബരാജ്- ധനുഷ് ടീം ഒന്നിക്കുന്ന ജഗമേ തന്തിരത്തിന്റെ ട്രെയ്‌ലർ റിലീസായതിന് പിന്നാലെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും വർധിക്കുകയാണ്‌ . ഗ്യാങ്സ്റ്റര്‍ കഥ പറയുന്ന ജഗമേ തന്തിരത്തില്‍ മലയാളി താരങ്ങളായ ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ മലയാളി താരങ്ങള്‍ക്ക് പുറമേ തൃപ്പൂണിത്തുറ സ്വദേശിയായ അനൂപ് ശശിധരനും വേഷമിടുന്നു എന്നത് മലയാളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതയുള്ള വാർത്തയാണ്.

സംഗീത സംവിധായകനായാണ് അനൂപ് സിനിമാ രംഗത്തേയ്ക്ക് എത്തിയത്. ജിഗര്‍ താണ്ട മുതല്‍ കാര്‍ത്തിക് സുബ്ബരാജുമായി നല്ല സൗഹൃദയത്തിലുള്ള അനൂപ് ഓഡിഷന്‍ വഴി തന്നെയാണ് ജഗമേ തന്തിരത്തിന്റെ ഭാഗമാകുന്നത്. ധനുഷിനൊപ്പമായിരുന്നു സിനിമയിൽ അനൂപിന്റെ ആദ്യ ഷോട്ടും. സിനിമയിലെ അനൂപ് അഭിനയിച്ച 'ബുജി ബുജി' ഗാനരംഗത്തിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാളചിത്രം വികൃതിയുടെ തമിഴ് പതിപ്പാണ് അനൂപിന്റെ അടുത്ത ചിത്രം. ശക്തിവേല്‍ പെരുമാള്‍ സ്വാമിയാണ് സംവിധാനം . വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ജഗമേ തന്തിരത്തില്‍ ഹോളിവുഡ് നടന്‍ ജെയിംസ് കോസ്‌മോയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുന്നുണ്ട്. സന്തോഷ് നാരായണന്‍ സംഗീതവും ശ്രേയസ് കൃഷ്ണ ഛായാഗ്രാഹണവും നിര്‍വഹിക്കുന്ന ജഗമേ തന്തിരം 190രാജ്യങ്ങളിലായി ജൂണ്‍ 18നു നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT