Film News

21 ഗ്രാംസ് പ്രൊമോഷന്റെ ഭാഗമായി റോഡില്‍ പോസ്റ്റര്‍ ഒട്ടിക്കാനിറങ്ങി അനൂപ് മേനോന്‍.

21 ഗ്രാംസിന്റെ പ്രൊമോഷന്റെ ഭാഗമായി പോസ്റ്റര്‍ ഒട്ടിക്കാന്‍ തയ്യാറായിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. ചിത്രത്തിലെ മറ്റൊരു നടനും അവതാരകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ കൂടിയായ ജീവ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ കഴിഞ്ഞ ദിവസം തുടക്കമിട്ട ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് അനൂപ് മേനോന്‍ പോസ്റ്റര്‍ ഒട്ടിക്കുവാന്‍ ഇറങ്ങുന്നത്.

ജീവ തങ്ങളുടെ സിനിമയായ 21 ഗ്രാംസിന്റെ പോസ്റ്റര്‍ മതിലില്‍ ഒട്ടിക്കുകയും ശേഷം പറയുന്ന കാര്യങ്ങളുമാണ് വീഡിയോയുടെ രൂപത്തില്‍ പോസ്റ്റ് ആയി പങ്കിട്ടിരിക്കുന്നത്. താന്‍ ചെയ്തത് പോലെ സിനിമയിലെ നായകനായ അനൂപ് മേനോന്‍ അടക്കമുള്ളവര്‍ക്ക് ചെയ്യാനാകുമോ എന്ന രീതിയിലായിരുന്നു ചലഞ്ച് ചെയ്തത്.

തുടര്‍ന്ന് ഒരു ദിവസത്തിനു ശേഷം നിര്‍മ്മാതാവും സംവിധായകനുമുള്‍പ്പെടെ 21 ഗ്രാംസിന്റെ എല്ലാ ടീമംഗങ്ങളും അനൂപ് മേനോന്റെ നേതൃത്വത്തില്‍ ചലഞ്ച് അംഗീകരിക്കുകയായിരുന്നു. ഇതിനായി രാത്രിയില്‍ എല്ലാവരും ചേര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുകയും, അത് ജീവയുടെ ചലഞ്ച് ആക്‌സെപ്റ്റ് ചെയ്ത് കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ എന്‍ റിനീഷ് നിര്‍മിച്ച് നവാഗതനായ ബിബിന്‍ കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് 21 ഗ്രാംസ്. മാര്‍ച്ച് 18 ന് തിയേറ്ററുകളിലേക്ക് എത്തും. സിനിമയില്‍ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT