Film News

12 ദിവസം കൊണ്ട് 225 കോടി; ബോക്‌സ് ഓഫീസ് കീഴടക്കി രജനികാന്തിന്റെ 'അണ്ണാത്തെ'

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങിയ രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 12 ദിവസം കൊണ്ട് ലോകവ്യാപകമായി 225 കോടി ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നെഗറ്റീവ് റിവ്യൂകള്‍ ലഭിച്ചിരുന്നെങ്കിലും അതൊന്നും ബോക്‌സ്ഓഫീസ് കളക്ഷനെ ബാധിച്ചിട്ടില്ല. രജനി ആരാധകര്‍ ചിത്രത്തെ സ്വീകരിച്ചുവെന്ന് തന്നെയാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തമിഴ്‌നാട്ടിലെ തിയേറ്ററുകളെ വീണ്ടും സജീവമാക്കിയ ചിത്രം കൂടിയാണ് അണ്ണാത്തെ. നവംബര്‍ 4നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്തത്. നയന്‍താരയാണ് ചിത്രത്തില്‍ രജനിയുടെ നായിക. ദര്‍ബാറിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.

ചിത്രത്തിലെ കീര്‍ത്തി സുരേഷ്- രജനികാന്ത് കോമ്പോയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. കീര്‍ത്തി രജനികാന്തിന്റെ അനിയത്തിയുടെ വേഷമാണ് അവതരിപ്പിച്ചത്. മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി എന്നിവരും ചിത്രത്തില്‍ പ്രധാന റോളിലെത്തി. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഡി ഇമ്മന്റെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

'പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രം ജനുവരി 16ന് തിയറ്ററുകളിലേക്ക്

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

SCROLL FOR NEXT