Film News

കാലയ്യയായി രജനികാന്ത്, ശിവയുടെ 'അണ്ണാത്തെ' ട്രെയ്‌ലര്‍

തമിഴിലെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ ശിവ രജനീകാന്തിനെ നായകനാക്കി സംവിധാനം ചെയ്ത അണ്ണാത്തെയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദീപാവലി റിലീസാണ് സിനിമ. ചിത്രത്തില്‍ കാലയ്യ എന്നാണ് രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ നയന്‍താരയാണ് നായിക. കീര്‍ത്തി സുരേഷ് രജികാന്തിന്റെ അനിയത്തിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.

ഖുശ്ബു, മീന, സൂരി, പ്രകാശ് രാജ്, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരും ചിത്രത്തിലുണ്ട്. വെട്രി പളനിസ്വാമിയാണ് ക്യാമറ. സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം.

ഗ്രാമീണ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ആക്ഷന്‍ ഡ്രാമയാണ് അണ്ണാത്തെ. കബാലി, കാല, 2.0, പേട്ട, ദര്‍ബാര്‍ എന്നീ സിനിമകള്‍ക്ക് ശേഷമെത്തുന്ന രജനികാന്ത് ചിത്രവുമാണ്. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു പ്രധാനമായും ചിത്രീകരണം.

തല അജിത്തിനെ നായകനാക്കി വേതാളം, വിവേകം, വിശ്വാസം എന്നീ സിനിമകള്‍ തുടര്‍ച്ചയായി ഒരുക്കിയ ശിവ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം കൈകോര്‍ക്കുന്ന ചിത്രവുമാണ് അണ്ണാത്തെ. നവംബര്‍ നാലിന് അണ്ണാത്തെ തിയറ്ററുകളിലെത്തും. രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചതിന് ശേഷം തിയറ്ററിലെത്തുന്ന രജനീകാന്ത് ചിത്രവുമാണ് അണ്ണാത്തെ.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT