Film News

സിനിമ കരിയറാകുമെന്ന് കരുതിയില്ല; അഭിനയം മോശമാണെങ്കില്‍ നിര്‍ത്താമെന്നായിരുന്നു ചിന്തയെന്നും അന്ന ബെന്‍

സിനിമയായിരിക്കും കരിയറെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് നടി അന്ന ബെന്‍. അഭിനയം മോശമാണെങ്കില്‍ നിര്‍ത്താമെന്നായിരുന്നു ചിന്ത. കുമ്പളങ്ങിക്ക് ശേഷം എന്നൊരു പ്ലാനുണ്ടായിരുന്നില്ലെന്നും മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ അന്ന ബെന്‍ പറഞ്ഞു.

ഓഡീഷന്‍ വഴിയാണ് കുമ്പളങ്ങി നൈറ്റ്‌സിലെത്തുന്നത്. വിചാരിച്ചതിനേക്കാള്‍ മൈലേജ് ബേബി മോള്‍ എന്ന കഥാപാത്ത്രതിന് ലഭിച്ചു. ഹെലനും അംഗീകരിക്കപ്പെട്ടു. കോള്‍ഡ് സ്‌റ്റോറേജ് മുറിയിലെ മൈനസ് ഡിഗ്രിയിലാണ് ഷൂട്ട്. ഏറെ നേരം അങ്ങനെ ചിലവിട്ടത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. സിനിമ ഇറങ്ങിക്കഴിമ്പോള്‍ ലഭിക്കുന്ന നല്ല വാക്കുകളാണ് ഇത്തരം അധ്വാനത്തിന്റെ ഫലമെന്നും അന്ന ബെന്‍ പറഞ്ഞു.

പ്രതീക്ഷിച്ചതിലേറെ സൗഭാഗ്യങ്ങളാണ് തനിക്ക് ലഭിച്ചത്. അതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അവാര്‍ഡ് പ്രതീക്ഷിക്കാറില്ല. നല്ല പ്രകടനത്തിന് കിട്ടുന്ന അംഗീകാരമാണ് അവാര്‍ഡുളെന്നും അന്ന ബെന്‍ പറഞ്ഞു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT