Film News

പ്രേക്ഷകരുടെ പ്രതികരണത്തെയും നിരൂപണങ്ങളെയും ബഹുമാനിക്കുന്നു, സിനിമ കാണുന്നവർക്ക് വിമർശിക്കാനുമുള്ള അവകാശമുണ്ട്; അഞ്ജലി മേനോൻ

സിനിമക്ക് ലാഗുണ്ടെന്ന് വിമർശിക്കുന്നവർ എഡിറ്റിംഗിനെക്കുറിച്ച് പഠിക്കണം എന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതിനെ തുടർന്ന് വിശദീകരണവുമായി സംവിധായിക അഞ്ജലി മേനോൻ. ചലച്ചിത്ര നിർമ്മാണ പ്രക്രിയകളെ കുറിച്ചുള്ള ധാരണ എത്തരത്തിൽ പ്രൊഫഷണൽ ഫിലിം റിവ്യൂയിങിന് പ്രയോജനപ്പെടുമെന്നാണ് താൻ പറഞ്ഞതെന്ന് അഞ്ജലി മേനോൻ വിശദമാക്കി. അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കുന്ന വണ്ടർ വിമൺ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം നടത്തിയ അഭിമുഖത്തിലെ ഒരു ഭാഗമായിരുന്നു ചർച്ചയായത്.

ചലച്ചിത്ര നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മികച്ച ധാരണ പ്രൊഫഷണൽ ഫിലിം റിവ്യൂവിന് എങ്ങനെയാണ് പ്രയോജനകരമാകുന്നത് എന്ന് ഫിലിം ജേർണലിസ്റ്റ് ഉദയ താര നായരുടെ റിവ്യൂയിങ് രീതികളെ ഉദാഹരണമാക്കി വിശദീകരിക്കുകയാണ് ആ ഇന്റർവ്യൂവിൽ ഞാൻ ചെയ്തത്. ഒപ്പം, പ്രേക്ഷകർ തന്നെ വളരെ രസകരവും വിശദവുമായ നിരൂപണങ്ങൾ എഴുതുന്ന സമയമാണിതെന്നും, അതുകൊണ്ട് തന്നെ പ്രൊഫഷണൽ റിവ്യൂവേഴ്സ് അതിലും മുകളിൽ ആയിരിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. എല്ലായ്പ്പോഴും പ്രേക്ഷകരുടെ പ്രതികരണങ്ങളെയും നിരൂപണങ്ങളെയും ബഹുമാനിക്കുകയും, അവർക്ക് സിനിമ കാണാനും അതിനെ വിമർശിക്കാനുമുള്ള അവകാശമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും.
അഞ്ജലി മേനോൻ

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വിമൺ നവംബർ 18 ന് സോണി ലിവിൽ റിലീസിന് ഒരുങ്ങുകയാണ്. നിത്യ മേനോൻ, പാർവതി തിരുവോത്ത്, അമൃത സുബാഷ്, നാദിയ മൊയ്തു, പദ്മപ്രിയ ജാനകിരാമൻ, സയനോര ഫിലിപ്പ്, അർച്ചന പദ്മിനി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഗർഭിണികളായ ആറ് സ്ത്രീകൾ ഒരു ഗർഭകാല ക്ലാസിൽ പങ്കെടുക്കാനെത്തുന്നതാണ് ചിത്രം.

ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത് അഞ്ജലി മേനോൻ തന്നെയാണ്. മനേഷ് മാധവന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് പ്രവീൺ പ്രഭാകറാണ്. അഞ്ജലി മേനോനും ആഗ്യാത്മിത്രയും ചേർന്നൊരുക്കിയ വരികൾക്ക് സംഗീത നൽകുന്നത് ഗോവിന്ദ് വസന്തയാണ്. ആർ.എസ്.വി.പി ഫ്‌ലയിങ് യൂണികോൺ എന്റർടൈൻമെന്റും ലിറ്റിൽ ഫിലിം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT