Film News

'അഞ്ചാം പാതിര' ടീം വീണ്ടും; വരുന്നത് മറ്റൊരു ത്രില്ലര്‍ ചിത്രം

മലയാളത്തില്‍ ഏറെ പ്രശംസകളും, പ്രതികരണങ്ങളും സ്വന്തമാക്കിയ ത്രില്ലര്‍ ചിത്രം 'അഞ്ചാം പാതിര' ടീം വീണ്ടും ഒന്നിക്കുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ അഞ്ചാം പാതിര നിര്‍മ്മിച്ചത് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സും മാനുവല്‍ മൂവി മേക്കേര്‍സും ചേര്‍ന്നായിരുന്നു.

മറ്റൊരു ത്രില്ലര്‍ ചിത്രവുമായി അഞ്ചാം പാതിര ടീം എത്തുന്നുവെന്നായിരുന്നു നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. പുതിയ ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബനും, മിഥുന്‍ മാനുവല്‍ തോമസും രംഗത്തെത്തിയിട്ടുണ്ട്.

'ത്രില്ലര്‍ ബോയ്‌സ് വീണ്ടുമെത്തുകയാണ്. മറ്റൊരു ത്രില്ലിങ് അനുഭവത്തിനായി ദൈവം സന്നദ്ധനാണ്. ചിലപ്പോള്‍ അവസാനം ഒരു തുടക്കം മാത്രമായിരുന്നിരിക്കാം', കുഞ്ചാക്കോ ബോബന്‍ കുറിച്ചു. 'അഞ്ചാം പാതിര കഴിഞ്ഞ സ്ഥിതിക്ക്' എന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ കുറിപ്പ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉണ്ണിമായ, ജിനു ജോസഫ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ദിവ്യാ ഗോപിനാഥ് എന്നിവരായിരുന്നു അഞ്ചാംപാതിരയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഷൈജു ഖാലിദായിരുന്നു ഛായാഗ്രഹണം. സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിച്ച അഞ്ചാം പാതിര 2020ലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു.

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

SCROLL FOR NEXT