Film News

പുതിയ കേസിന്റെ ചുരുളഴിക്കാന്‍ അന്‍വര്‍ ഹുസൈന്‍ വീണ്ടും; അഞ്ചാം പാതിര ടീമിന്റെ 'ആറാം പാതിര'

മലയാളത്തില്‍ മികച്ച പ്രതികരണം നേടിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. മിഥുന്‍ മാനുവല്‍ തോമസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് ഉസ്മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന് 'ആറാം പാതിര' എന്നാണ് പേരിട്ടിരിക്കുന്നത്.

അഞ്ചാം പാതി പുറത്തിറങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഭാഗത്തിന്റെ തുടര്‍ച്ചയല്ലെങ്കിലും, ഡോ.അന്‍വര്‍ ഹുസൈന്റെ മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ സ്‌റ്റോറിയാണ് ചിത്രം പറയുന്നത്.

'അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു. ആറാം പാതിര... ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്', ചിത്രത്തെ കുറിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചത് ഇങ്ങനെയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം, ഷൈജു ശ്രീധരനാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ, കല- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, പ്രൊമോ സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി, സ്റ്റില്‍സ്- അരുണ്‍ കിരണം, പരസ്യക്കല- ഓള്‍ഡ് മോങ്കസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഗസ്റ്റിന്‍, സുജിന്‍ സുജാതന്‍, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.

Anjaam Pathiraa Team Announced New Movie Aaraam Pathiraa

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT