Film News

കലാലയ സൗഹൃദങ്ങളുടെ ഗൃഹാതുരതയുണര്‍ത്തി 'ലവ് ഫുള്ളി യുവേഴ്‌സ് വേദ'; പുതിയ ഗാനം പുറത്ത്

ശ്രീനാഥ് ഭാസി, രജീഷാ വിജയന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'ലവ് ഫുള്ളി യുവേഴ്‌സ് വേദ'യിലെ പുതിയ ഗാനം പുറത്ത്. ധന്യ സുരേഷ് മേനോന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകര്‍ന്ന 'അങ്ങനെ ചെയ്യാമോടീ പെണ്ണേ..' എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കലാലയ സൗഹൃദങ്ങളുടെ ഗൃഹാതുരത പങ്കുവയ്ക്കുന്ന ഗാനം പാടിയിരിക്കുന്നത് പ്രസീദ ചാലക്കുടി, ബിബിന്‍ സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ്.

നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ബാബു വൈലത്തൂരിന്റേതാണ്. ആര്‍ ടു എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ രാധാകൃഷണന്‍ കല്ലായില്‍, റുവിന്‍ വിശ്വം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. തൊണ്ണൂറ് കാലഘട്ടങ്ങളിലെ കാമ്പസ് സൗഹൃദത്തിന്റെയും പ്രണയതിന്റെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

ശരത് അപ്പാനി, അനിഘ സുരേന്ദ്രന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അര്‍ജുന്‍ അശോക്, ഷാജു ശ്രീധര്‍, നില്‍ജ കെ ബേബി, ശ്രുതി ജയന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അന്‍പതോളം പുതുമുഖങ്ങളും ഭാഗമാകുന്നുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പ്രതിബദ്ധതയും കാഴ്ചപ്പാടും ചര്‍ച്ച ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തനെത്തും.

റഫീക്ക് അഹമ്മദ്, രതി ശിവരാമന്‍, ധന്യ സുരേഷ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജാണ് 'ലവ് ഫുള്ളി യുവേഴ്‌സ് വേദ'യിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ടോബിന്‍ തോമസ്. കോ പ്രൊഡ്യൂസര്‍-അബ്ദുള്‍ സലീം, പ്രൊജക്ട് ഡിസൈനര്‍-വിബീഷ് വിജയന്‍,ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം,കല-സുഭാഷ് കരുണ്‍, മേക്കപ്പ്-ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍ എന്നിവരുമാണ്.

സ്റ്റില്‍സ്-റിഷാജ് മുഹമ്മദ്, എഡിറ്റര്‍-സോബിന്‍ സോമന്‍, പരസ്യകല-യെല്ലോ ടൂത്ത്‌സ്, കളറിസ്റ്റ്-ലിജു പ്രഭാകരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നിതിന്‍ സി സി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍. പി ആര്‍ ഒ-എ എസ് ദിനേശ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT